03 August Monday

ഒരുദിനത്തെ ഏറ്റവും ഉയർന്ന രോഗബാധ 14 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

 

കൽപ്പറ്റ
ജില്ലയിലും കോവിഡ്‌ രോഗികളുടെ എണ്ണം കൂടുന്നു. ബുധനാഴ്‌ച 14 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. ഒരുദിനത്തെ ഏറ്റവും ഉയർന്ന രോഗബാധയാണിത്‌. എല്ലാവരും ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും വന്ന്‌ ക്വാറന്റൈയിനിൽ കഴിഞ്ഞവരാണ്‌. മൂന്നുപേർ രോഗമുക്തരായി.
മഹാരാഷ്‌ട്രയിൽ നിന്നും വന്ന പുൽപ്പള്ളിയിലെ ഒരുകുടുംബത്തിലെ മൂന്ന്‌ പേർ, ഡൽഹിയിൽ നിന്നുംവന്ന പയ്യമ്പള്ളി സ്വദേശി(52), സൗദി അറേബ്യയിൽ നിന്നും വന്ന മാടക്കര സ്വദേശി(43), ദുബൈയിൽ നിന്നെത്തിയ തരിയോട്ടെ യുവാവ്‌(33), ഹൈദരാബാദിൽ നിന്നെത്തിയ പയ്യമ്പള്ളി സ്വദേശി, ബാംഗ്ലൂരിൽ വന്ന ചെന്നലോട്ടെ യുവാവ്‌( 22),  പടിഞ്ഞാറത്തറ സ്വദേശി(50), ആനപ്പാറ സ്വദേശി, ചെന്നൈയിൽ നിന്നും വന്ന കാക്കവയലിലെ യുവതി(34),കോയമ്പത്തൂരിൽ നിന്നും വന്ന പടിഞ്ഞാറത്തറയിലെ യുവാവ്‌(23),  ദുബായിൽ നിന്നും വന്ന എടവകയിലെ യുവാവ്‌(29), ബാംഗ്ലൂരിൽ നിന്ന‌ും ജില്ലയിലെത്തിയ വടകരയിലെ യുവാവ്‌(32) എന്നിവർക്കാണ്‌ ബുധനാഴ്‌ച കോവിഡ്‌ 19 സ്ഥിരീകരിച്ചത്‌.  മടക്കര സ്വദേശി മഞ്ചേരി മെഡിക്കൽ കോളജിലും മറ്റുള്ളവർ മാനന്തവാടി ജില്ലാ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇതോടെ ജില്ലയിലെ  കോവിഡ്‌ ബാധിതരുടെ എണ്ണം 134 ആയി. 
കൽപ്പറ്റയിലെ നാൽപ്പത്തിനാലുകാരൻ, ചുണ്ടേലിലെ യുവാവ്‌(33), തോൽപ്പെട്ടിയിലെ യുവതി(40) എന്നിവരാണ് രോഗമുക്തരായി ആശുപത്രി വിട്ടത്‌.  നിലവിൽ  50 പേർ  ജില്ലാ ആശുപത്രിയിലും രണ്ട് പേർ കണ്ണൂരിലും ഓരോരുത്തർ വീതം തിരുവനന്തപുരത്തും  മഞ്ചേരിയിലും ചികിത്സയിലുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top