03 August Monday

അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020

 

കൽപ്പറ്റ
അയൽസംസ്ഥാനങ്ങളിൽനിന്നു അതിർത്തി വഴിവരുന്ന വാഹനങ്ങളിൽ   ജില്ലയിലെ നിർദിഷ്ട പരിശോധനാ കേന്ദ്രങ്ങളിൽനിന്നും സ്‌റ്റിക്കർ പതിക്കുമെന്ന്‌  ജില്ലാ പൊലീസ് മേധാവി ആർ ഇളങ്കൊ അറിയിച്ചു.  യാത്രികർക്ക്‌ പോകേണ്ട ജില്ല തിരിച്ചറിയുന്ന വ്യത്യസ്ത കളറുകളിലുള്ള സ്റ്റിക്കറാണ്‌ പതിക്കുന്നത്‌.  
യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ കോവിഡ് വ്യാപനം തടയുന്നതിന് നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. മൂന്ന് കളറുകളിലുള്ള സ്റ്റിക്കറുകളുടെ പ്രകാശനകർമം കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. സി കെ ശശീന്ദ്രൻ എംഎൽഎ, ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള, സബ്കലക്ടർ ഡോ.ബൽപ്രീത് സിങ്, ജില്ലാ പൊലീസ് മേധാവി ആർ  ഇളങ്കോ തുടങ്ങിയവർ പങ്കെടുത്തു. 
അയൽസംസ്ഥങ്ങളിൽനിന്നും വിദേശങ്ങളിൽനിന്നും വയനാട് അതിർത്തി ചെക്ക്‌പോസ്റ്റ് വഴി വരുന്ന യാത്രക്കർ താഴെ പറയുന്ന നിർദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. കല്ലൂർ ബിഎഫ്സിയിൽനിന്നു പുറത്തേക്ക് പോകുന്ന വാഹനങ്ങളുടെ വിവരങ്ങൾ റോഡ് വിജിൽ ആപ്പിൽ രേഖപ്പെടുത്തും. കോവിഡ് പകർച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി അന്തർസംസ്ഥാന- ജില്ലാ അതിർത്തികളിൽ പോലീസ് പരിശോധന ശക്തിപ്പെടുത്തും. 
ഇതിനായി അന്തർസംസ്ഥാന- ജില്ലാ അതിർത്തി ചെക്ക് പോസ്റ്റുകളുടെ ചുമതല ഓരോ ഡിവൈഎസ്പിക്കു നൽകിയിട്ടുണ്ട്. സ്റ്റിക്കർ പതിച്ച വാഹനങ്ങൾ പൊതു ഇടങ്ങളിലോ മാർഗമധ്യേയോ നിർത്തിയിട്ടതായി കണ്ടാൽ പൊതുജനങ്ങൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ജില്ലാ പോലീസ് മേധാവി അഭ്യാർഥിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top