11 December Wednesday

ബത്തേരി കാർഷിക വികസന ബാങ്ക‌് കർഷക സഹകരണ മുന്നണി സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 9, 2019

 

ബത്തേരി
ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്കിൽ കർഷക സഹകരണ മുന്നണി സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു.  യുഡിഎഫ‌്  നേതൃത്വത്തിലുള്ള ഭരണസമിതി നടത്തിയ കോടികളുടെ അഴിമതിയിൽ സഹകരണ വകുപ്പ‌് അന്വേഷണം നടത്തുകയും കോടികളുടെ അഴിമതി കണ്ടെത്തുകയും ചെയ‌്തിരുന്നു. ഇതേതുടർന്ന‌് യുഡിഎഫ‌് ഭരണസമിതി പിരിച്ചുവിട്ട‌് അഡ‌്മിനിസ‌്ട്രറ്റർ ഭരണത്തിലായിരുന്നു. 21നാണ‌് തെരെഞ്ഞെടുപ്പ‌് നടക്കുന്നത‌്. കർഷകസഹകരണ മുന്നണി സ്ഥാനാർഥികളായി വി വി ബേബി, സുരേഷ‌് താളൂർ, എം എസ‌് സുരേഷ‌് ബാബു, എ വി ജയൻ, സി ശിവശങ്കരൻ, റിസാനത്ത‌് സലിം, അല്ലി ജോർജ‌്, വി വി വിനിത, ജോസ‌് ചെറിയാൻ, എ സി ശശീന്ദ്രൻ, വി ശശിധരൻ, കുര്യാക്കോസ‌്, ടി കെ ശ്രീജൻ എന്നിവരാണ‌് മത്സരിക്കുന്നത‌്.  
പ്രധാന വാർത്തകൾ
 Top