പുൽപ്പള്ളി
പോക്‌സോ കേസിൽ ജാമ്യത്തിലിറങ്ങിയ അധ്യാപകൻ വീണ്ടും സമാനകുറ്റത്തിന് അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതിന് ആനപ്പാറ താഴേത്തടത്ത് റീജോ(അഗസ്റ്റിൻ ജോസ്–-32)യെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ സെന്റർ അധ്യാപകനായ ഇയാൾ സെന്ററിൽ വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സമാന സ്വഭാവമുള്ള കുറ്റങ്ങൾ ചെയ്തതിന് അറസ്‌റ്റിലായി ജാമ്യത്തിലിറങ്ങി വിചാരണ നേരിടുന്നതിനിടയിലാണ് വീണ്ടും കുറ്റകൃതം ചെയ്‌തത്. മുൻ കേസുകളിലെ ജാമ്യം റദ്ദ് ചെയ്യുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..