23 September Saturday

ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023
ബത്തേരി
മുത്തങ്ങ എക്‌സൈസ്‌ ചെക്ക്‌പോസ്‌റ്റിൽ വാഹന പരിശോധനക്കിടെ ബസ്‌ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ കിലോ ഗ്രാം കഞ്ചാവ്‌ പിടികൂടി.
 ബുധൻ വൈകീട്ട്‌ മൈസൂരുവിൽ നിന്നും കോഴിക്കോട്ടേക്ക്‌ വരികയായിരുന്ന കെഎസ്‌ആർടിസി ബസിലെ യാത്രക്കാരൻ താമരശേരി ഉണ്ണികുളം സ്വദേശി പൂളൊന്നുകണ്ടി മുഹമ്മദ്‌ ശുഹൈബിൽ (23) നിന്നാണ്‌  ബാഗിൽ സൂക്ഷിച്ച കഞ്ചാവ്‌ കണ്ടെടുത്തത്‌. എൻഡിപിഎസ്‌ നിയമക്രാരം പ്രതിക്കെതിരെ കേസെടുത്ത്‌ ബത്തേരി കോടതിയിൽ ഹാജരാക്കി. സർക്കിൾ ഇൻസ്‌പെക്ടർ വി പി അനൂപിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയിൽ പ്രിവന്റീവ്‌ ഓഫീസർമാരായ പി ഷാജി, അരുൺ പ്രസാദ്‌, സിവിൽ എക്‌സൈസ്‌ ഓഫീസർമാരായ എം കെ ബാലകൃഷ്‌ണൻ, ജ്യോതിസ്‌ മാത്യു, ഡ്രൈവർ എം എം ജോയി എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top