14 November Thursday

റോഡ‌്ഷോ: ബത്തേരിയിൽ ഒരു പകൽ മുഴുവൻ റോഡടച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019
ബത്തേരി
രാഹുൽഗാന്ധി എംപി നടത്തിയ ബത്തേരിയിലെ റോഡ‌്ഷോയുടെ പേരിൽ ഒരു പകൽ മുഴുവൻ ബത്തേരിയിൽ റോഡ‌് കൊട്ടിയടച്ചു. തിരക്കേറിയ അസംപ‌്ഷൻ ജങ‌്ഷനിലെ ബസ‌് വെയ‌്റ്റിങ‌് ഷെഡിന‌് മുമ്പിലെ റോഡാണ‌് യുഡിഎഫുകാർ കൊടികളും തോരണങ്ങളും കെട്ടി കൊട്ടിയടച്ചത‌്. കോഴിക്കോട‌്, മാനന്തവാടി, അമ്പലവയൽ, കൽപ്പറ്റ ഭാഗങ്ങളിലേക്ക‌് പോകേണ്ട യാത്രക്കാർ ബസ‌് കാത്തിരിക്കുന്ന സ്ഥലമാണിത‌്. റോഡ‌് കൊട്ടിയടച്ചത‌് കാരണം ബസുകൾ കുറെ ദൂരം മാറ്റി നിർത്തിയാണ‌് യാത്രക്കാരെ കയറ്റിയത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top