18 July Thursday

കെഎസ‌്ടിഎ ജില്ലാ പഠനക്യാമ്പ‌്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

കെഎസ‌്ടിഎ ജില്ലാ പഠനക്യാമ്പ‌് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ‌്ഘാടനം ചെയ്യുന്നു

കൽപ്പറ്റ
കെഎസ‌്ടിഎ ജില്ലാ പഠനക്യാമ്പ‌് തുടങ്ങി.  പെരുന്തട്ട ജിയുപി ‌സ‌്കൂളിൽ നടക്കുന്ന ക്യാമ്പ‌് സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ‌്ഘാടനം ചെയ‌്തു. സംസ്ഥാന സെക്രട്ടറി  കെ കെ പ്രകാശൻ സംഘടനാ രേഖ അവതരിപ്പിച്ചു.  ‘ദേശീയത നേരും നുണയും ’എന്ന വിഷയത്തിൽ   പി കെ പ്രേംനാഥ‌് ക്ലാസെടുത്തു. 
ചടങ്ങിൽ എസ‌്എസ‌്എൽസി, പ്ലസ‌്ടു, വിഎച്ച‌്എസ‌്സി  പരീക്ഷകളിൽ മികച്ച വിജയം നേടിയ  ഓരോ കുട്ടികൾക്ക‌് ഗുരുകാരുണ്യ പദ്ധതി പ്രകാരം 10001 രൂപ വീതം വിതരണം ചെയ‌്തു. ഞായറാഴ‌്ച  സി കെ ശശീന്ദ്രൻ എംഎൽഎ, അഡ്വ. പി എം ആതിര എന്നിവർ ക്യാമ്പിൽ ക്ലാസെടുക്കും.  പൊതുചർച്ചക്ക‌് ശേഷം   ക്യാമ്പ‌് സമാപിക്കും.
പ്രധാന വാർത്തകൾ
 Top