14 April Wednesday

ഹാവൂ...എന്തൊരു ചൂട്‌

വെബ് ഡെസ്‌ക്‌Updated: Friday Apr 9, 2021
കൽപ്പറ്റ
തെരഞ്ഞെടുപ്പ്‌ ചൂടിന്‌ കൊടിയിറങ്ങിയെങ്കിലും ‌ മീനച്ചൂടിൽ തിളച്ച്‌ ജില്ല. 
32 ഡിഗ്രി സെൽഷ്യസ്‌ വരെയാണ്‌ ശരാശരി പകൽ താപനില. വരുംനാളുകളിൽ സംസ്ഥാനത്താകമാനം വേനൽ മഴ ഉണ്ടാകുമെങ്കിലും ജില്ലയിൽ കുറവായിരിക്കുമെന്ന ‌ കാലാവസ്ഥാ പ്രവചനം ആശങ്ക വർധിപ്പിക്കുന്നു.
  കാലാവസ്ഥാ വ്യതിയാനം രൂക്ഷമായ ജില്ലയിൽ മഴയുടെയും വരൾച്ചയുടെയും ഏറ്റക്കുറച്ചിലുകൾ വലുതാണ്‌.  കൽപ്പറ്റ, വൈത്തിരി, മുട്ടിൽ തുടങ്ങിയ പ്രദേശങ്ങളിൽ മഴകിട്ടിയപ്പോൾ പടിഞ്ഞാറത്തറ, തരിയോട്‌ ഭാഗത്ത്‌ മഴ കിട്ടിയില്ല.  മാനന്തവാടിയുടെ ചില മേഖലകളിലും വേനൽമഴ കിട്ടി. അതേ സമയം ബത്തേരിയുടെ ചില പ്രദേശങ്ങളിൽ വേനൽ മഴ കുറഞ്ഞു. ഈ പ്രദേശങ്ങളിൽ ചൂട് കൂടുതലാണ്.  രാത്രികാലത്തും ചൂട് ശക്തമാണ്. 
  ഡക്കാൻ പീഠഭൂമിയുടെ ഭാഗമായ കർണാടക അതിർത്തിയോട്‌ ചേർന്നുള്ള പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ്  ജില്ലയിൽ ഏറ്റവും കൂടുതൽ  വരൾച്ച. ഈ പ്രദേശത്ത്‌ ഇത്തവണ തുലാമഴയും കുറഞ്ഞു. അതിനാൽ ചൂട്‌ കൂടുതലാണ്‌. വരൾച്ച രൂക്ഷമാകുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങി. പറുദീസ കവല, പാടിച്ചിറ തുടങ്ങിയ ഭാഗങ്ങളിലാണ്  വരൾച്ച കൂടുതൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top