ബത്തേരി
കൃഷിഭവനിൽനിന്ന് സൗജന്യമായി കർഷകർക്ക് വിതരണം ചെയ്യാൻ എത്തിച്ച കുരുമുളക് വള്ളികൾ കുരുമുളക് സമിതി സെക്രട്ടറി വിൽപ്പന നടത്തി പണം തട്ടിയതായി പരാതി. നെന്മേനി കൃഷിഭവനിൽനിന്ന് എസ്എച്ച്എം പദ്ധതിയുടെ ഭാഗമായി പന്ത്രണ്ടാം വാർഡിൽ വിതരണത്തിന് എത്തിച്ച നാലായിരം കുരുമുളക് വള്ളികളാണ് സമിതി സെക്രട്ടറി വള്ളിയൊന്നിന് അഞ്ചുരൂപ വില നിശ്ചയിച്ച് വിറ്റത്. സൗജന്യമായി വിതരണത്തിന് എത്തിച്ച കുരുമുളക് വള്ളികൾ വിൽപ്പന നടത്തിയ സംഭവത്തിൽ കൃഷിഭവന് പങ്കില്ലെന്നും സെക്രട്ടറി കൈപ്പറ്റിയ പണം കർഷകർ തിരിച്ചുവാങ്ങണമെന്നും കൃഷി ഓഫീസർ പറഞ്ഞു. പണം തിരിച്ചുനൽകാൻ നിർദേശിച്ചിട്ടുണ്ട്.
കർഷകരിൽനിന്ന് പണം തട്ടിയ കുരുമുളക് സമിതി സെക്രട്ടറി രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം പുറത്താക്കണമെന്നും തട്ടിപ്പ് സംബന്ധിച്ച് സമഗ്രാന്വേഷണംവേണമെന്നും കർഷകസംഘം ചീരാൽ വില്ലേജ് കമ്മിറ്റി ആവശ്യപ്പെട്ടു. സമിതിയിലെ മറ്റംഗങ്ങളെ അറിയിക്കാതെയാണ് സെക്രട്ടറി പണം തട്ടിയെടുത്തതെന്നും കമ്മിറ്റി ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..