29 January Saturday

കനത്ത മഴ: വിളഞ്ഞ നെല്ല് 
വ്യാപകമായി നശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 8, 2021

ചേകാടിയിൽ മഴയിൽ നശിച്ച ഗന്ധകശാല പാടം

പുൽപ്പള്ളി
  കനത്ത മഴയിൽ പുൽപ്പള്ളി മേഖലയിലെ പാടശേഖരങ്ങളിലെ കൊയ്യാറായ  നെല്ല്‌  വ്യാപകമായി നശിച്ചു. പല പാടങ്ങളിലും വെള്ളക്കെട്ടുമുണ്ട്‌.   പൂതാടി പഞ്ചായത്തിലെ കോട്ടവയൽ,  വരദൂർ പാടശേഖരങ്ങൾ വെള്ളത്തിനടിയിലായി.   മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല,  കൊളവള്ളി, മരക്കടവ്‌ പാടശേഖരങ്ങളിലും പുൽപ്പള്ളി പഞ്ചായത്തിലെ ചേകാടി പാടശേഖരങ്ങളിലും ഏക്കർ കണക്കിന് സ്ഥലത്തെ നെല്ല് നശിച്ചു.   കർഷകർക്ക്‌ ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നാണ് കർഷകരുടെ ആവശ്യം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top