05 December Thursday

റവന്യു വകുപ്പിന് വീഴ്ച പറ്റിയിട്ടില്ല: മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 8, 2024
കൽപ്പറ്റ
മേപ്പാടിയിൽ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് പുഴുവരിച്ച അരി വിതരണംചെയ്ത സംഭവത്തിൽ റവന്യു വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ രാജൻ. ഇക്കാര്യത്തിൽ നൂറുശതമാനം ഉറപ്പുപറയാൻ പറ്റും.  ദുരന്തബാധിതർക്ക് റവന്യു വകുപ്പ് നൽകിയ ഒരു കിറ്റിൽപ്പോലും ഒരുകേടുപാടുമില്ല.  ഒക്ടോബർ 30-നും നവംബർ ഒന്നിനും സാധനങ്ങൾ വിതരണംചെയ്തത്‌  ഏഴ്‌ തദ്ദേശ സ്ഥാപനങ്ങളിലാണ്‌.  ഏഴിടത്ത് ഇവിടെ മാത്രം എങ്ങനെയാണ് പരാതിയുണ്ടാവുക.  ജില്ലാ ഭരണകൂടം അവസാനംകൊടുത്ത അരിയല്ല വിതരണംചെയ്‌തത്‌.  ജില്ലാ ഭരണകൂടം അവസാനംകൊടുത്ത അരി ചാക്കിലാണ്. ഇതിൽ രണ്ടുതരത്തിലുള്ള അരിയല്ലാതെ മൈദയോ റവയോ അനുബന്ധ സാധനങ്ങളോ ഇല്ല.  
    മൈദ ഉൾപ്പടെയുള്ള സാധനങ്ങൾ അവസാനം വിതരണംചെയ്തത് സെപ്തംബർ ഒമ്പതിനാണ്. ആ കൂട്ടത്തിൽ അരി, വെളിച്ചെണ്ണ, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, പഞ്ചസാര, ചെറുപയർ, വൻപയർ, കടല, പാൽപ്പൊടി, ചായപ്പൊടി, ഉപ്പ്, റവ, മീറ്റ് മസാല, ചിക്കൻ മസാല എന്നിവയും തുണിത്തരങ്ങളും ചില ​ഗൃഹോപകരണങ്ങളുമുണ്ട്. അതാണിപ്പോൾ വിതരണം ചെയ്തതെങ്കിൽ ​ഗുരുതരമായ തെറ്റാണ്‌. രണ്ടുമാസക്കാലം ഇവ  എടുത്തുവയ്ക്കാൻ ആർക്കും അധികാരമില്ല. ഇതിനുപുറമേ പഞ്ചായത്തിൽനിന്ന് വിവിധ സന്നദ്ധ സംഘടനകൾ കൊണ്ടുവന്ന സാധനങ്ങൾ കൂടി വിതരണം ചെയ്തിട്ടുണ്ടെന്ന്‌  പഞ്ചായത്തുകാർതന്നെ സമ്മതിക്കുന്നുണ്ട്‌. റവന്യു വകുപ്പിൽനിന്ന് കിട്ടിയ സാധനങ്ങൾ ഏതൊക്കെയാണെന്ന് ഇൻവോയ്‌സിലൂടെ മനസ്സിലാകും. റവന്യു വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് നൂറുശതമാനം ഉറപ്പുപറയാൻ പറ്റും –- മന്ത്രി പറഞ്ഞു.
 
 
 
 
 
 
 
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top