26 September Saturday

ഇത്‌ രണ്ടാം തവണ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
ചൂരൽമല
1984 ജൂലൈ മാസത്തിലെ ഒരു കറുത്ത ഞായറാഴ്‌ച. നിർത്താതെ പെയ്‌ത ആ മഴയുള്ള ദിവസമാണ്‌ ഉരുൾപൊട്ടലിന്റെ ആദ്യവാർത്ത മുണ്ടക്കൈയിൽ നിന്നും പുറത്തുവരുന്നത്‌.  പുഞ്ചിരിമട്ടത്തിന്‌ ഏറെ അകലയല്ലാത്തത കരിമുറ്റത്ത്‌ നിന്ന്‌.   13 പേരുടെ ജീവനാണ്‌ അന്ന്‌ ഉരുളെടുത്തത്‌.   
ഏലതോട്ടത്തിനുള്ളിലെ  ക്വാർട്ടേഴ്‌സുകളും ആദിവാസി കോളനിയും  ദുരന്തത്തിനിരയായത്‌. കരിമുറ്റത്ത്‌ രക്ഷാപ്രവർത്തകർ എത്താൻ തന്നെ ഏറെ സമയം വേണ്ടിവന്നു.    ചിലരുടെ മൃതദേഹങ്ങൾ അവിടെ നിന്നും ലഭിച്ചു. മറ്റ്‌ ചിലർക്കായി തിരച്ചിൽ ദിവസങ്ങളോളം തുടർന്നു. രണ്ട്‌ പേരുടെ മൃതദേഹങ്ങൾ ലഭിച്ചത്‌ ചാലിയാർ പുഴയിൽ നിന്നാണ്‌. ആ ദുരന്തത്തിന്റെ ഓർമകളുമായി നിരവധിപേർ ഇന്നും ഈ പ്രദേശത്തുണ്ട്‌.
 
പുത്തുമല ദുരന്തത്തിന്റെ തലേന്ന്‌
ചൂരൽമല
2019 ആഗസ്‌ത്‌ 8ന്‌ പകൽ രണ്ടരയോടെയായിരുന്നു  നാടിനെ നടുക്കിയ പുത്തുമല ഉരുൾപൊട്ടൽ.  ആ ദിവസത്തെ ഭയപ്പാടോടെ നേരിടാനൊരുങ്ങുന്നതിനിടെയാണ്‌ മുണ്ടക്കൈയിൽ നിന്നും വീണ്ടും ഉരുൾപൊട്ടൽ വാർത്ത പുറത്തുവരുന്നത്‌.
ഏതാനും ദിവസങ്ങളായി വെള്ളരിമല വില്ലേജിൽ കനത്ത മഴയാണ്‌. ബുധനാഴ്‌ച 550 മില്ലീമീറ്റർ വരെ മഴ പെയ്‌തു. കനത്ത ആശങ്കയിലായിരുന്നു ഇവിടെയുള്ളവരും അധികൃതരും. ആ ഭയപ്പെടുത്തുന്ന ഓർമകളിൽ കഴിയുമ്പോഴാണ്‌ സമീപ പ്രദേശത്തുനിന്നും ഉരുൾപൊട്ടൽ വാർത്ത വരുന്നത്‌.  കനത്ത ജാഗ്രത സ്വീകരിച്ചതിനാൽ ആളപായമില്ലാതാക്കാൻ അധികൃതർക്കായി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top