26 September Saturday

മുണ്ടക്കൈയിൽ 300 എംഎം മഴ

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020
കൽപ്പറ്റ
കഴിഞ്ഞദിവസം പെയ്‌ത മഴയുടെ അളവിന്‌ കുറവുണ്ടെങ്കിലും ജില്ലയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും മഴ ശക്തിയായി തുടരുന്നു. വ്യാഴാഴ്‌ച രാവിലെ 8.30 മുതൽ വെള്ളിയാഴ്‌ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ ഭൂരിഭാഗം പ്രദേശങ്ങളിലും 200മില്ലീമീറ്ററിനും  300 മില്ലീമീറ്ററിനും ഇടയിൽ മഴ ലഭിച്ചു. ഒരുൾപൊട്ടലുണ്ടായ മുണ്ടക്കൈ പ്രദേശം  ഉൾപ്പെടുന്ന മേപ്പാടി ഭാഗത്താണ്‌ തീവ്രമഴ. മുണ്ടക്കൈയിൽ 300 മില്ലീമീറ്റർ, ചൂരൽമല 280, നെല്ലിമുണ്ട 249, ചുളിക്ക 216, കള്ളാടി  -270, ഓടത്തോട്‌ - 210 എരുമകൊല്ലി -261 എന്നിങ്ങനെയാണ്‌ മേപ്പാടി പ്രദേശത്ത്‌ ലഭിച്ച മഴയുടെ അളവ്‌. കഴിഞ്ഞ ദിവസം 530 മില്ലീമീറ്റർ മഴ ലഭിച്ച ചൂരൽ മലയിൽ മഴ കുറവുണ്ടെങ്കിലും മുണ്ടക്കൈയിൽ കഴിഞ്ഞദിവസത്തിന്‌ സമാനമായ മഴയാണ്‌ ലഭിച്ചത്‌. പ്രദേശത്താകെ ജാഗ്രത തുടരുകയാണ്‌. മേപ്പാടി കഴിഞ്ഞാൽ പടിഞ്ഞാറത്തറയിലും തവിഞ്ഞാൽ ‌ പേര്യയിലുമാണ്‌ കൂടുതൽ മഴ ലഭിച്ചത്‌. 290 മില്ലീമീറ്റർ മഴയാണ്‌ ഇവിടങ്ങളിൽ പെയ്‌തത്‌.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top