15 December Sunday

മഡ് ഫുട്ബോൾ: സോണൽ മത്സരങ്ങൾ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Monday Jul 8, 2019

 

കൽപ്പറ്റ
വയനാട് മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന മഡ് ഫുട്ബോൾ സോണൽ മത്സരങ്ങൾ പൂർത്തിയായി. ഫൈനൽ മത്സരങ്ങൾ 13-ന് കാക്കവയലിൽ നടക്കും.  വയനാട് ടൂറിസം ഓർഗനൈസേഷൻ, ഡിടിപിസി വയനാട് ,ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ്  നാലിടത്തായി  മഡ് ഫുട്ബോൾ മത്സരങ്ങൾ നടത്തിയത്. വളളിയൂർക്കാവ് കണ്ണി വയലിൽ  നടന്ന    പാക്കം ടീം, സോക്കർ ബോയ്സ് കമ്മന എന്നിവർ ജേതാക്കളായി. പനമരം  മാത്തൂർ വയലിൽ നടന്ന  മത്സരത്തിൽ വൈ എഫ്സി പൂതാടിയും  പ്രദേശ് താളൂരും വിജയിച്ചു. മുട്ടിൽ  അമ്പുകുത്തി വയലിൽ  നടന്ന മൂന്നാം സോണൽ മത്സരത്തിൽ  യുണൈറ്റഡ്  എഫ്സി മീനങ്ങാടിയും  സ്മാർട്ട് യുണൈറ്റഡും ഫൈനലിലേക്ക്  യോഗ്യത നേടി.  കൊളഗപ്പാറ ഹിൽ ഡിസ്ട്രിക്ട് ക്ലബ്ബിൽ പോലീസ്, വനം, ഡിടിപിസി. ,വയനാട് പ്രസ്സ് ക്ലബ്ബ്,  വയനാട് ടൂറിസം ഓർഗനൈസേഷൻ എന്നി ടീമുകളുടെ   മഡ് ഫുട്ബോൾ സൗഹൃദ മത്സരവും നടന്നു.  രാവിലെ ഒമ്പതിന‌്  ജില്ലാതല മത്സരങ്ങൾ   സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് എം മധു അധ്യക്ഷനാവും.  
 
പ്രധാന വാർത്തകൾ
 Top