കല്‍പ്പറ്റ
ലോക ഭക്ഷ്യസുരക്ഷാ ദിനാഘോഷത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ മാനന്തവാടി ജിവിഎച്ച്എസ് സ്‌കൂൾ എസ്‌പിസി വിദ്യാർഥികളുടെ സഹകരണത്തോടെ വാക്കത്തോൺ സംഘടിപ്പിച്ചു. എസ്‌പിസി ഡ്രിൽ ഇൻസ്പെക്ടർ എൻ ബഷീർ, എസ്‌പിസി ചാർജ് ഓഫീസർ പി ജിജി ജോസഫ് എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമീഷണർ സി വി ജയകുമാർ, ഓഫീസർമാരായ അഞ്ജു ജോർജ്, നിഷ പി മാത്യു, എം കെ രേഷ്മ, വകുപ്പിലെ മറ്റ് ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..