20 April Tuesday

വൻസുരക്ഷയിൽ സ്‌ട്രോങ് റൂമുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Apr 8, 2021

കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ സ്‌ട്രോങ് റൂമിന്‌ കാവൽനിൽക്കുന്ന കേന്ദ്രസേനാംഗങ്ങൾ

കൽപ്പറ്റ
വോട്ട്‌ രേഖപ്പെടുത്തിയ യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള  കേന്ദ്രങ്ങൾ കേന്ദ്രസേനയുടെയും സംസ്ഥാന പൊലീസിന്റെയും കാവലിൽ‌‌. വൻസുരക്ഷയിലാണ്‌ സ്‌ട്രോങ് റൂമുകൾ.  മാനന്തവാടി മേരിമാതാ കോളേജ്‌, കൽപ്പറ്റ എസ്‌കെഎംജെ സ്‌കൂൾ, ബത്തേരി സെന്റ്‌ മേരീസ്‌ കോളേജിലുമാണ്‌ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ളത്‌. 24 മണിക്കൂറും കാവലുണ്ട്‌. ഓരോ കേന്ദ്രത്തിലും എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേട്ടുമാരുമുണ്ട്‌. മജിസ്‌ട്രേട്ടുമാർക്കാണ്‌ സുരക്ഷയുടെ പൂർണ ചുമതല. 
പഴുതടച്ച സുരക്ഷയാണ്‌ ഒരുക്കിയിട്ടുള്ളത്‌. മൂന്ന്‌ കേന്ദ്രങ്ങളും സിസിടിവി നിരീക്ഷണത്തിലാണ്‌. രാത്രിയിൽ പൂർണതോതിൽ പ്രകാശ സംവിധാനവും ഒരുക്കിയിട്ടുണ്ട്‌.
 മെയ്‌ രണ്ടിനാണ്‌ വോട്ടെണ്ണൽ. ആകാംക്ഷയുടെ 24 ദിനങ്ങൾ പിന്നിടണം. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ്‌ പൂർത്തിയാകേണ്ടതിനാലാണ്‌ വോട്ടെണ്ണൽ വൈകുന്നത്‌. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഫലമറിയാൻ ഒരുമാസം കാത്തിരിക്കേണ്ടിവന്നു. എന്നാൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുശേഷം മൂന്നാംദിനം ഫലമറിഞ്ഞു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top