28 May Thursday
കോവിഡിലും കരുതൽ

82,186 പേര്‍ക്ക് പെൻഷൻ നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Apr 8, 2020

കൽപ്പറ്റ

കോവിഡ് നിയന്ത്രണങ്ങളിൽ ആശ്വാസമാവുകയാണ് സാമൂഹ്യ സുരക്ഷാ പെൻഷനുകൾ. ജില്ലയിൽ ഇതുവരെ 82,186 പേർക്ക് ഒക്‌ടോബർ നവംബർ മാസങ്ങളിലെ സാമൂഹ്യപെൻഷനുകൾ വിതരണം ചെയ്തു. സഹകരണ ബാങ്കുകൾ വഴിയും വീടുകളിൽ നേരിട്ട് എത്തിച്ചുമാണ് പെൻഷൻ വിതരണം നടത്തിയത്. മസ്റ്ററിംഗ് പൂർത്തിയാക്കിയവർക്കാണ് ഈ മാസങ്ങളിലെ പെൻഷൻ ലഭിച്ചത്. കർഷകത്തൊഴിലാളി പെൻഷൻ, വാർധക്യകാല പെൻഷൻ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ, 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകൾക്കുളള പെൻഷൻ, വിധവാ പെൻഷൻ എന്നീ വിഭാഗങ്ങളിലുള്ള പെൻഷനുകളാണ് വിതരണം ചെയ്തത്.
ജില്ലയിൽ 10,366 പേർക്ക് കർഷകത്തൊഴിലാളി പെൻഷൻ ലഭിച്ചു. 7055 പേർക്ക് ബാങ്ക് വഴിയും 3311 പേർക്ക് നേരിട്ട് വീടുകളിലും എത്തിച്ച് നൽകി. വാർദ്ധക്യകാല പെൻഷൻ ലഭിച്ചത് 42,475 പേർക്കാണ്. ഇതിൽ 31,618 പേർക്ക് ബാങ്ക് വഴിയും 10857 പേർക്ക് നേരിട്ടും നൽകി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 7490 പേർക്കുളള പെൻഷനിൽ  5002 പേർക്ക് ബാങ്ക് മുഖേനയും 2488 പേർക്ക് നേരിട്ടുമാണ ലഭിച്ചത്. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ 325 സ്ത്രീകളിൽ 220 പേർക്ക് ബാങ്കിലൂടെയും 105 പേർക്ക് വീടുകളിലും പെൻഷൻ എത്തിച്ചു. 21,530 വിധവാ പെൻഷനും വിതരണം ചെയ്തു. 16122 പേർക്ക് ബാങ്കിലും 5408 പേർക്ക് വീടുകളിലുമാണ് പെൻഷൻ എത്തിച്ച് നൽകിയത്.  ഏപ്രിൽ വരെയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയായി. 

 

പ്രധാന വാർത്തകൾ
 Top