കൽപ്പറ്റ
രാജ്യത്തെ മികച്ച ക്ഷീരോൽപ്പാദക സഹകരണ സംഘത്തിനുള്ള ഗോപാൽ രത്ന അവാർഡ് നേടിയ മാനന്തവാടി ക്ഷീരസംഘത്തിനുളള ആദരവും പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾക്കായി കേരള ബാങ്ക് ഏർപ്പെടുത്തിയ എക്‌സലൻസ് അവാർഡുകളുടെ വിതരണവും നടത്തി. കേരള ബാങ്ക് വയനാട് സിപിസി നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കേരള ബാങ്ക് ഡയറക്ടർ പി ഗഗാറിൻ അവാർഡുകൾ വിതരണംചെയ്തു. മാനന്തവാടി ക്ഷീരസംഘം പ്രസിഡന്റ് പി ടി ബിജു, എക്‌സലൻസ് അവാർഡിൽ ജില്ലയിൽ ആദ്യ മൂന്ന് സ്ഥാനത്തെത്തിയ തരിയോട് സഹകരണ ബാങ്കിനുവേണ്ടി പ്രസിഡന്റ് കെ എൻ ഗോപിനാഥൻ, പൂതാടി സഹകരണ ബാങ്കിനായി സെക്രട്ടറി ബിജി വിനോദ്, മടക്കിമല സഹകരണ ബാങ്കിനുവേണ്ടി പ്രസിഡന്റ് അഡ്വ. വെങ്കിട സുബ്രഹ്മണ്യൻ എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി. കേരള ബാങ്ക് റീജണൽ ജനറൽ മാനേജർ സി അബ്ദുൽ മുജീബ് അധ്യക്ഷനായി.
നബാർഡ് എജിഎം വി ജിഷ, എൽഡിഎം ബിബിൻ മോഹൻ, കേരള ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ എൻ നവനീത് കുമാർ, ജയരാജൻ ആലഞ്ചേരി എന്നിവർ സംസാരിച്ചു. ഇൻസ്പെക്ടർ വി ആർ ബാബു സ്വാഗതവും സീനിയർ മാനേജർ കെ കെ റീന നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..