20 October Sunday

ദേശീയപാതയ്‌ക്കായി യുവതയുടെ നൈറ്റ് അസംബ്ലി

വെബ് ഡെസ്‌ക്‌Updated: Saturday Sep 7, 2019

ബത്തേരിയിൽ ഡിവൈഎഫ്‌ഐയുടെ നൈറ്റ്‌ അസംബ്ലി സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്‌ഘാടനം ചെയ്യുന്നു

ബത്തേരി
 ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ബത്തേരിയിൽ നൈറ്റ് അസംബ്ലി നടത്തി. രാത്രിയാത്രാ നിരോധനം പിൻവലിച്ച് ദേശീയ പാത 766 സംരക്ഷിക്കുക, കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിക്കുക, വയനാട് എം പി രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നൈറ്റ് അസംബ്ലി.സി പി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ റഫീക്, സുരേഷ് താളൂർ, എം വി വിജേഷ്, ലി ജൊ ജോണി, കെ ജി സുധീഷ്, കെ ആർ ജിതിൻ, കെ വൈ നിധിൻ എന്നിവർ സംസാരിച്ചു.എം എസ് ഫെബിൻ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top