01 October Sunday

ആരോഗ്യ
കേരളത്തിൽ 
നിയമനം

വെബ് ഡെസ്‌ക്‌Updated: Sunday Aug 7, 2022
കൽപ്പറ്റ
ആരോഗ്യകേരളം വയനാട് പ്രോജക്ടിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അനസ്തേഷ്യോളജിസ്റ്റ് തസ്തികയ്ക്ക് എംബിബിഎസ്, ഡിഎ/എംഡി/ഡിഎൻബി അനസ്തോളജി വിത്ത് ടിസിഎംസി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. ഗൈനക്കോളജിസ്റ്റ് –- എംബിബിഎസ്, ഡിജിഒ/എംഡി/ഡിഎൻബി ഗൈനക്കോളജി വിത്ത് ടിസിഎസി രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത.  ലാബ് ടെക്നീഷ്യൻ–-എംഎസ്‌സി/ബിഎസ്‌സി ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ കോഴ്സ് വിത്ത് ഡിഎംഇ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. മൂന്ന്‌ തസ്‌തികയ്‌ക്കും 2022 ഏപ്രിൽ ഒന്നിന് 65 വയസ് കവിയരുത്. അസിസ്റ്റന്റ് ക്വാളിറ്റി അഷ്യുറൻസ് ഓഫീസർ –-എംഎച്ച്എ അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത, 2 വർഷം പ്രവൃത്തിപരിചയം. ഏപ്രിൽ ഒന്നിന് 40 വയസ് കവിയരുത്.
സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, ഇ മെയിൽ ഐഡി, ഫോൺ നമ്പർ, തപാൽ വിലാസം എന്നിവ ഉൾപ്പെട്ട അപേക്ഷ 12ന് വൈകിട്ട് നാലിന് മുമ്പ് നേരിട്ടോ തപാൽ വഴിയോ ഓഫീസിൽ ലഭിക്കണം. വിലാസം: ഡിസ്ട്രിക്ട്‌ പ്രോഗ്രാം മാനേജർ, എൻഎച്ച്എം, മെയോസ് ബിൽഡിങ്‌, കൈനാട്ടി, കൽപ്പറ്റ നോർത്ത്, 673122. ഫോൺ: 04936 202771.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top