23 September Wednesday
മുട്ടിലിൽ 100 ആദിവാസി കുടുംബങ്ങൾക്ക്‌ 2 വീതം പശുവും ഓരോ തൊഴുത്തും

എൽഡിഎഫ്‌ സർക്കാർ ഇവർക്ക്‌ കണികണ്ടുണരുന്ന നന്മ

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020
മുട്ടിൽ
എൽഡിഎഫ്‌ സർക്കാർ മുട്ടിലിലെ 100 ആദിവാസി കുടുംബങ്ങൾക്ക്‌ കണികണ്ടുണരുന്ന നന്മ കൂടിയാണ്‌. ഓരോ കുടുംബത്തിനും രണ്ട്‌ പശു, ഒരു തൊഴുത്ത്‌, അവയ്‌ക്കുള്ള കാലിത്തിറ്റ, വൈക്കോൽ എന്നിവ തികച്ചും സൗജന്യമായി നൽകിയിരിക്കയാണ് മിൽമയോടൊപ്പം ചേർന്ന്‌ സർക്കാർ. 2. 73 കോടി ചെലവിട്ടാണ്‌ നൂറ്‌ കുടുംബങ്ങൾക്ക്‌ ഉപജീവനം നൽകിയത്‌. ഇതിൽ 25.6 ലക്ഷം രൂപ മിൽമ നൽകും. 2019 സെപ്‌തംബറിലാണ്‌  പട്ടികവർഗ വകുപ്പ്‌ ‌ പദ്ധതി തുടങ്ങിയത്‌. ‌ 45000 രൂപ വീതം വില വരുന്ന കറവയുള്ള 2 പശുക്കളെയാണ്‌ നൽകിയത്‌. 40000 രൂപ തൊഴുത്ത് നിർമ്മാണത്തിനായും നൽകി. തൊഴുത്തു നിർമാണം കഴിഞ്ഞ ഉടനെ പശുക്കൾക്ക് കിടക്കാനുള്ള റബർ മെത്തകളും നൽകി. ആദ്യം നൽകിയ പശുവിന്റെ കറവ കുറഞ്ഞപ്പോൾ രണ്ടാമത്തെ പശുവിനെയും നൽകുകയായിരുന്നു. 
ഒരു കുടുംബത്തിന് ഒരു വർഷത്തേക്കുള്ള 73800 രൂപയുടെ കാലിത്തീറ്റ വിതരണം ചെയ്‌തു. ഓരോ മാസവും  ആറ് ചാക്ക് കാലിത്തീറ്റയും നൽകുന്നുണ്ട്‌. പശുക്കൾക്കുള്ള ഇൻഷുറൻസ്, അകിട് വീക്കം, പനി, വയറിളക്കം എന്നീ രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകൾ, പച്ചമരുന്ന് കിറ്റ്,  4000 രൂപയുടെ ധാതുലവണ മിശ്രിതം, വേനൽക്കാലത്ത് പശുക്കൾക്ക്  സമ്മർദം ഒഴിവാക്കാനുള്ള മരുന്ന്, 10,000 രൂപയുടെ  പച്ചചോളം, വൈക്കോൽ എന്നിവയും നൽകി. കാലിത്തീറ്റ, കാൽസ്യം പൊടി, വൈക്കോൽ എന്നിവയുടെ വിതരണം മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളത്‌.  സി കെ ശശീന്ദ്രൻ എംഎൽഎയാണ് പദ്ധതി ഉദ്ഘാടനം ചെയ്‌തത്‌.  ‘‘പാൽ വിറ്റ് തന്നെ 3 ലക്ഷത്തോളം രൂപ കടം വീട്ടി.  
മക്കളുടെ വിദ്യഭ്യാസത്തിനും സഹായമായി’’ പശുക്കളെ ലഭിച്ച മൂതിമൂല സ്വദേശികളായ മനോഹരൻ പറഞ്ഞു. പശു പരിപാലനത്തിന് വേണ്ടതെല്ലാം അതത് സമയത്ത് വീടുകളിൽ എത്തിക്കുന്നതിനാൽ കുറഞ്ഞ ചെലവിൽ പശുവിനെ പരിപാലിക്കാനുമാകുന്നുണ്ട്‌. ജില്ലയിലെ പട്ടികവർഗ വിഭാഗത്തിലുള്ളവർക്കൊരുക്കിയ പദ്ധതി പൂർണ വിജയമാണെന്ന്‌ മിൽക്ക് പ്രൊക്യുർമെന്റ്‌ ഓഫീസർ ബിജു സ്കറിയ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top