23 September Wednesday

അപകടമഴ

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

കനത്ത മഴയെത്തുടർന്ന്‌ മണിയങ്കോട്‌ ക്ഷേത്രത്തിന്‌ സമീപം വെള്ളം കയറിയപ്പോൾ

കൽപ്പറ്റ
പ്രവചനംപോലെ അതിതീവ്ര മഴ. വ്യാഴാഴ്‌ച ജില്ലയിൽ റെഡ്‌ അലർട്ടായിരുന്നു.  എങ്ങും കനത്ത മഴ പെയ്‌തു. പുഴകളെല്ലാം കരകവിഞ്ഞു. പനമരം, മാനന്തവാടി, നൂൽപ്പുഴ, വൈത്തിരി, കാളിന്ദി പുഴകൾ നിറഞ്ഞു. ദുരന്തമേഖലകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. അതിതീവ്ര മഴ പെയ്യുന്ന മേപ്പാടി പഞ്ചായത്തിലെ മലയോര മേഖലകളിൽ കനത്തജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്‌. 
ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം മുപ്പതായി. മൂന്ന്‌ താലുക്കുകളിലുമായി 1664പേർ ക്യാമ്പുകളിൽ കഴിയുന്നുണ്ട്‌.   താഴ്‌ന്ന പ്രദേശങ്ങളെല്ലാം വെള്ളം മൂടി. ചെറുറോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടു. വൈത്തിരി പഞ്ചായത്തിലെ സുഗന്ധഗിരിയിൽ നാശനഷ്ടം പടിഞ്ഞാറത്തറയിൽ റോഡ്‌ ഒലിച്ചുപോയി. മഴ ശക്തമായത്‌ മുതൽ ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും  വൈദ്യുതി ബന്ധം തകരാറിലാണ്‌. കണക്ഷനുകൾ പുനസ്ഥാപിക്കാൻ കെഎസ്‌ഇബി ജീവനക്കാർ കഠിനപരിശ്രമത്തിലാണ്‌. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ശിഖരങ്ങൾ പൊട്ടിയും വൈദ്യുതി ലൈനുകൾക്ക്‌ മുകളിൽ വീണാണ്‌  തകരാറിലായത്‌. കാലവർഷത്തിൽ ബുധനാഴ്‌ച രണ്ട്‌ ആദിവാസി ബാലികമാർ മരിച്ച സാഹചര്യത്തിൽ കോളനികളിലും ജാഗ്രത ശക്തമാക്കി. വെള്ളം കയറുന്നതും അപകട സാധ്യതയുള്ളതുമായ കോളിനികളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. പട്ടികവർഗ വകുപ്പ്‌ പ്രത്യേകം ശ്രദ്ധപുലർത്തുന്നുണ്ട്‌.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top