22 September Sunday

സംഘാടക സമിതിയായി ഐ ടി എംപ്ലോയിസ് സംസ്ഥാന സമ്മേളനം ബത്തേരിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2019

സംസ്ഥാന സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം വി വി ബേബി ഉദ്‌ഘാടനം ചെയ്യുന്നു

ബത്തേരി
കമ്പ്യൂട്ടർ അനുബന്ധ തൊഴിൽ മേഖലകളിൽ ജോലി ചെയ്യുന്നവരുടെ  സംഘടനയായ അസോസിയേഷൻ ഓഫ് ഐടി എംപ്ലോയിസ്   സംസ്ഥാന സമ്മേളനം   സെപ്തംബർ 21, 22 തിയ്യതികളിൽ ബത്തേരിയിൽ നടക്കും.  ഐ ടി പ്രൊഫഷണലുകൾ, അക്ഷയ സംരംഭകരും ജീവനക്കാരും, ഡിടിപി ഓപ്പറേറ്റർമാർ, തൊഴിലുറപ്പ് പദ്ധതി ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, സ്കൂളുകളിലെ ഐ ടി ലാബ് ടീച്ചർമാർ തുടങ്ങിയർ സംഘടനയിൽ അംഗങ്ങളാണ്.  14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികൾ പങ്കെടുക്കും . സമ്മേളനം വിജയിപ്പിക്കുന്നതിന് 251 അംഗ സംഘാടക സമിതി രൂപീകരിച്ചു.   വി വി ബേബി ഉദ്‌ഘാടനം ചെയ്തു. പി ആർ ജയപ്രകാശ് അധ്യക്ഷനായി.   ഭാരവാഹികൾ: പി ഗഗാറിൻ, സി കെ  ശശീന്ദ്രൻ എംഎൽഎ, ഒ ആർ കേളു എംഎൽഎ, കെ വി മോഹനൻ, കെ ശശാങ്കൻ (രക്ഷാധികാരികൾ),പി ആർ ജയപ്രകാശ് (ജനറൽ കൺവീനർ), വി വി ബേബി (ചെയർമാൻ), ബേബി വർഗ്ഗീസ് (ട്രഷറർ),കൺവീനർമാർ:  അനീഷ് ബി നായർ, കെ റഫീക്ക്, സുരേഷ് താളൂർ, പി കെ രാമചന്ദ്രൻ, ബീന വിജയൻ, പി ജെ ജോസഫ്, എം എ സുരേഷ്, വി എ അബ്ബാസ്, ലിജോ ജോണി. വൈസ് ചെയർമാൻമാർ:  സി കെ സഹദേവൻ, സജു ജനാർദ്ദനൻ, സുരേഷ് ബാബു, എം എസ്‌ ഫെബിൻ, കെ സി യോഹന്നാൻ, ജിനീഷ്ജോസഫ്, ടി കെ ശ്രീജൻ, ഋതു ശോഭ്, എൻ രാജൻ,  കെ കെ സോണി ആസാദ് .

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top