26 March Sunday

വികസന സ്വപ്‌നങ്ങൾ പങ്കിട്ട്‌ കുട്ടികളും

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023
ബത്തേരി
നാടിന്റെ വികസനത്തിന്‌ കുട്ടികളിൽനിന്ന്‌ അഭിപ്രായം തേടി ബത്തേരി നഗരസഭ.  അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നടത്തിയ സ്‌റ്റുഡന്റ്‌ കൗൺസിൻ കുട്ടികൾക്കും നാട്ടുകാർക്കും നവ്യാനുഭവമായി.  കൗൺസിലിൽ പ്രോജക്ടുകൾ അവതരിപ്പിച്ച്‌ 13 വിദ്യാലയങ്ങൾ പങ്കാളികളായി. 
എൽപി വിഭാഗത്തിൽ നൂതന രീതിയിലുള്ള കലാകായിക പരിശീലനത്തിലൂടെ ഏതുവിഷയവും പഠിക്കാമെന്ന ആശയം പങ്കിട്ട കൈപ്പഞ്ചേരി ഗവ. എൽപി സ്‌കൂൾ പ്രോജക്ട്‌ ഒന്നാം സ്ഥാനം നേടി. കുട്ടികളുടെ ശേഖരങ്ങൾ നൂതനരീതിയിൽ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിദ്യാലയങ്ങളിലും മാർക്കറ്റുകളിലും വിതരണംചെയ്യാനുതകുന്ന പദ്ധതിയുമായി യുപി വിഭാഗത്തിൽ സർവജന സ്‌കൂളിനാണ്‌ ഒന്നാം സ്ഥാനം. 
കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമിക്കാനുതകുന്ന ബീനാച്ചി ഗവ. ഹൈസ്‌കൂളിന്റെ പ്രോജക്ട്‌‌ ഒന്നാമതെത്തി. തരിശുഭൂമികളിൽ മഴമറ കൃഷി വിജയകരമായി നടത്താനാകുമെന്ന്‌ തെളിയിക്കുന്ന ഗവ. സർവജന ഹയർ സെക്കൻഡറി സ്‌കൂൾ വൊക്കേഷണൽ വിഭാഗമാണ്‌ ഹയർ സെക്കൻഡറിയിൽ ഒന്നാമതായത്‌. 
നഗരസഭാ ചെയർമാൻ ടി കെ രമേശ്‌ കൗൺസിൽ ഉദ്‌ഘാടനംചെയ്‌തു.  ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൽസി പൗലോസ്‌ അധ്യക്ഷയായി. കൗൺസിലർ സി കെ സഹദേവൻ സമ്മാനദാനം നടത്തി. പി എസ്‌ ലിഷ, എൻ എ വിജയകുമാർ, സാലി പൗലോസ്‌, രാധാ രവീന്ദ്രൻ, സി കെ ഹാരിഫ്‌, കെ സി യോഹന്നാൻ, കെ എം സെനുദ്ദീൻ, വി ടി എബ്രഹാം എന്നിവർ സംസാരിച്ചു. ടോം ജോസ്‌ സ്വാഗതവും പി എ അബ്ദുൾ നാസർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top