Deshabhimani

3 എണ്ണം കടത്തി ചെമ്പ്രയിൽ 
5 ചന്ദനമരങ്ങൾ
മുറിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 09:21 PM | 0 min read

 മേപ്പാടി

മേപ്പാടി ചെമ്പ്ര വനത്തിൽനിന്ന്‌ ചന്ദനമരങ്ങൾ മുറിച്ചുകടത്തി. വാച്ച്‌ടവറിന്‌ സമീപത്തെ കണ്ണടിയൻകുണ്ട്‌ ഭാഗത്തുനിന്നാണ്‌ അഞ്ച്‌ മരങ്ങൾ മുറിച്ചത്. ഇതിൽ രണ്ടെണ്ണം കടത്തി. മൂന്നെണ്ണം സ്ഥലത്ത് ഉപേക്ഷിച്ചു.
വനപാലകർ  വ്യാഴാഴ്ച  വനത്തിൽ നടത്തിയ പരിശോധനയിലാണ് ചന്ദനമോഷണം ശ്രദ്ധയിൽപ്പെട്ടത്.  വിശദമായ പരിശോധനയിൽ അഞ്ച് മരങ്ങൾ മുറിച്ചതായി കണ്ടെത്തി. ഇതിൽ  50, 48 സെ.മീ. വണ്ണമുള്ള മരങ്ങൾ മുറിച്ച് കടത്തിയിട്ടുണ്ട്. 31, 35, 36 സെ. മീ വണ്ണമുള്ള മരങ്ങൾ അവിടെ തന്നെ ഉപേക്ഷിച്ച നിലയിലാണ്. 
കാതൽ കുറവായതിനെ തുടർന്നാണ് ഇവ ഉപേക്ഷിച്ചതെന്ന് കരുതുന്നു. സമീപത്തെ  കാൽപ്പാടുകളും മറ്റും പരിശോധിച്ചതിനെ തുടർന്ന് കുന്നമ്പറ്റ ഭാഗത്തേക്കാണ് മോഷ്ടാക്കൾ കടന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് റെയ്‌ഞ്ച് ഓഫീസർ ഹരിലാൽ അറിയിച്ചു.  
ചന്ദനമരങ്ങൾ കൂടുതലായുള്ള ഭാഗമാണിത്. രാത്രിയടക്കം കൂടുതൽ ജീവനക്കാരെ നിയോഗിച്ച് പട്രോളിങ് ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home