13 October Sunday

വെട്ടിപ്പ്‌: കെഎസ്‌ആർടിസി 
കണ്ടക്ടർ വിജിലൻസ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 6, 2024
ബത്തേരി
യാത്രക്കാർക്ക്‌ ടിക്കറ്റ്‌ നൽകാതെ വെട്ടിപ്പ്‌ നടത്തിയ കണ്ടക്ടർ വിജിലൻസ്‌ പിടിയിൽ. കേരള സ്‌റ്റേറ്റ്‌ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌  യൂണിയൻ ജില്ലാ സെക്രട്ടറിയും ബത്തേരി ഡിപ്പോയിലെ കണ്ടക്ടറുമായ ബാബുരാജാണ്‌ പിടിയിലായത്‌. 
യാത്രക്കാരനിൽനിന്ന്‌ പണം വാങ്ങിയശേഷം ടിക്കറ്റ്‌ നൽകാതിരിക്കുകയായിരുന്നു. ബത്തേരിയിൽനിന്ന്‌ കോയമ്പത്തൂരിലേക്ക്‌ പോവുകയായിരുന്ന ബസിലെ യാത്രക്കാരനിൽനിന്നാണ്‌ പണം വാങ്ങിയശേഷം  ടിക്കറ്റ്‌ നൽകാതിരുന്നത്‌. 
വ്യാഴം രാത്രി ഊട്ടിയിൽ വച്ചായിരുന്നു പരിശോധന. ഈ റൂട്ടിൽ ടിക്കറ്റ്‌ നൽകാതിരിക്കുന്നതായി യാത്രക്കാരിൽനിന്ന്‌ ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top