26 September Saturday
807 പേർ ക്യാമ്പിൽ

16 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന്‌ മാറ്റിയ അമ്പുകുത്തിമല പണിയ കോളനിയിലുള്ളവർ ജിഎൽപി സ്‌കൂളിലെ ക്യാമ്പിൽ

കൽപ്പറ്റ
ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മൂന്ന് താലൂക്കുകളിലായി 16 ക്യാമ്പുകളാണ് തുറന്നത്. ആകെ 193 കുടുംബങ്ങളിലായി 807 പേരെ ക്യാമ്പുകളിലേക്ക്‌ മാറ്റി.  വൈത്തിരി താലൂക്കിൽ പത്തും മാനന്തവാടി താലൂക്കിൽ അഞ്ചും  ബത്തേരി താലൂക്കിൽ ഒരു ക്യാമ്പുമാണുള്ളത്‌. കണ്ടെയ്‌ൻമെന്റ്‌ സോണുകളിലുള്ളവരെയും കോവിഡ് രോഗികളുമായി സമ്പർക്കത്തിലുള്ളവരെയും പ്രത്യേകം മുറികളിലാണ് താമസിപ്പിച്ചിട്ടുള്ളത്‌. 
വൈത്തിരി താലൂക്കിൽ - 129 കുടുംബങ്ങളിലായി 459 പേരാണ്‌ ക്യാമ്പിലുള്ളത്‌. മാനന്തവാടിയിൽ - 56 കുടുംബങ്ങളിലെ  276 പേരും   ബത്തേരിയിൽ - 18 കുടുംബങ്ങളിലെ  72 ആളുകളും ക്യാമ്പുകളിലുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top