23 September Wednesday
ബത്തേരി ഗവ. കോളേജ‌്

എംഎൽഎയുടെ അലംഭാവത്തിൽ എസ്‌എഫ്‌ഐ പ്രതിഷേധം

സ്വന്തം ലേഖകൻUpdated: Thursday Aug 6, 2020
ബത്തേരി
എൽഡിഎഫ‌് സർക്കാർ ബത്തേരിയിൽ അനുവദിച്ച‌ ഗവ. കോളേജിന്റെ തുടർ നടപടികൾ അനിശ്ചിതത്തിലായത‌് എംഎൽഎയുടെ പിടിപ്പുകേടാണെന്ന ആരോപണം ശക്തമാവുന്നു. സംസ്ഥാന ബജറ്റിൽ 30 കോടി കോളേജിനായി അനുവദിച്ചിട്ടും സ്ഥലം കണ്ടെത്തുന്നത‌് ഉൾപ്പെടെയുള്ള ഒരു നടപടിയും മുന്നോട്ട‌് പോയില്ല. ബത്തേരി ഗവ. കോളേജ‌് പ്രഖ്യാപനത്തിനൊപ്പം അനുവദിച്ച മാനന്തവാടി റൂസ മോഡൽ കോളേജിന്റെ സ്ഥലം ഏറ്റെടുക്കലും മറ്റ‌് നടപടികളും ഏറെ മുന്നോട്ട‌് പോയിട്ടും ബത്തേരിയിലെ സർക്കാർ കോളേജ‌് ഇപ്പോൾ പ്രഖ്യാപനത്തിലും ഫണ്ട‌് അനുവദിക്കലിലും മാത്രമായി ഒതുങ്ങി. 
ജില്ല രൂപം കൊണ്ട‌് 40 വർഷം തികയാറായിട്ടും ഗവ. കോളേജില്ലാത്ത നിയമസഭ മണ്ഡലം ബത്തേരി മാത്രമാവുന്നു.10 വർഷം ഒഴിച്ചുള്ള മുഴുവൻ കാലയളവും ബത്തേരിയെ നിയമസഭയിൽ പ്രതിനിധീകരിച്ചത‌് കോൺഗ്രസ‌് എംഎൽഎമാരാണ‌്. മാനന്തവാടി റൂസ കോളേജിന‌് സ്ഥലം ഏറ്റെടുത്തത‌് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക‌് ഒ ആർ കേളു എംഎൽഎ  നേതൃത്വം വഹിച്ചപ്പോൾ ബത്തേരി കോളേജിന്റെ കാര്യത്തിൽ ഐ സി ബാലകൃഷ‌്ണൻ എംഎൽഎ മൗനം പാലിക്കുന്നു. സ്വാശ്രയ കോളേജുകളെ സഹായിക്കുന്നതിനാണ‌് ഗവ. കോളേജിന്റെ കാര്യത്തിലുള്ള എംഎൽഎയുടെ നിസ്സഹരണമെന്ന‌് എസ‌്എഫ‌്ഐ ബത്തേരി ഏരിയാ കമ്മിറ്റി ആരോപിച്ചു. പ്രതിഷേധ സൂചകമായി വിദ്യാർഥികൾ സ‌്റ്റാറ്റസ‌് മാർച്ച‌് നടത്തി. ആയിരക്കണക്കിന‌് വിദ്യാർഥികൾ മാർച്ചിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top