14 August Friday

ദുരിതാശ്വാസ നിധിയിൽ തുക നൽകില്ല; വെള്ളമുണ്ടയിൽ സിപിഐ എം ധർണ നാളെ

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020
കൽപ്പറ്റ
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകേണ്ടെന്ന വെള്ളമുണ്ട പഞ്ചായത്ത് ഭരണസമിതിയുടെ നടപടിക്കെതിരെ  സിപിഐ എം വെള്ളമുണ്ട പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്‌ച വാർഡ്‌ കേന്ദ്രങ്ങളിൽ ധർണ നടത്തും. മുസ്ലീം ലീഗ്‌ നേതൃത്വം നൽകുന്ന യുഡിഎഫ്‌ ഭരണസമിതിയുടെ തീരുമാനത്തിനെതിരെ പഞ്ചായത്തിൽ വ്യാപക എതിർപ്പ്‌ ഉയരുന്നുണ്ട്‌.  
   കോവിഡ്‌  മഹാമാരിയിൽ സംസ്ഥാനം വിറങ്ങലിച്ച്‌ നിൽക്കുമ്പോഴാണ്‌  ദുരിതാശ്വാസനിധിയിലേക്ക്‌ തുക നൽകേണ്ടെന്ന്‌ യുഡിഎഫ്‌ ഭരണസമിതി തീരുമാനിച്ചത്‌.  ഭരണസമിതിയിൽ അജൻഡവെച്ച് സംസ്ഥാനത്തിന്റെ ആവശ്യത്തിന്‌ വിരുദ്ധമായ തീരുമാനമെടുക്കുകയാണ്‌ ഉണ്ടായത്‌. ഒരുലക്ഷം രൂപയെങ്കിലും നൽകണമെന്ന്‌ എൽഡിഎഫ്‌ അംഗങ്ങൾ ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും  ഭരണസമിതി നേതൃത്വം തയ്യാറയില്ല. തീരുമാനത്തിനെതിരെ  എൽഡിഎഫ്‌ അംഗങ്ങൾ വിയോജനക്കുറിപ്പ്‌ രേഖപ്പെടുത്തുകയും പഞ്ചായത്ത്‌ ഓഫീസിന്‌ മുമ്പിൽ  രണ്ട്‌ ദിവസം മുൻപ്‌ ഉപവാസ സമരം നടത്തുകയും ചെയ്‌തിരുന്നു.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top