14 August Friday

ആദിവാസി പുനരധിവാസ ഭവനനിര്‍മാണത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

ആദിവാസി ഭവനനിർമാണത്തിന്‌ വെങ്ങപ്പള്ളി പുതുക്കുടിക്കുന്നിൽ സി കെ ശശീന്ദ്രൻ എംഎൽഎ തറക്കല്ലിടുന്നു

കൽപ്പറ്റ
ആദിവാസികൾക്ക്‌ പട്ടികവർഗവകുപ്പിന്റെ വിവിധ പദ്ധതികളിലുടെയുള്ള പുനരധിവാസ ഭവന നിർമാണ പ്രവൃത്തികൾക്ക്‌ തുടക്കമായി. ‌  കോട്ടത്തറ, വേങ്ങപ്പള്ളി ഭാഗത്തെ പ്രളയബാധിത കോളനികളിൽനിന്നു പുനരധിവസിപ്പിക്കേണ്ട 61 ആദിവാസി കുടുബങ്ങൾക്കുള്ള ഭവനനിർമാണത്തിന്‌ വെങ്ങപ്പള്ളി പുതുക്കുടികുന്നിൽ സി കെ ശശീന്ദ്രൻ എംഎൽഎ തറക്കല്ലിട്ടു.സംസ്ഥാന പട്ടികവർഗ പുനരധിവാസ മിഷൻ വാങ്ങിയ ഭൂമിയിലാണ് വീടുകൾ നിർമിക്കുന്നത്. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്  പി എം നാസർ , കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ്  ലീലാമ്മ ജോസഫ്, വൈസ് പ്രസിഡന്റുമാരായ ജെസി ജോളി, വി എൻ ഉണ്ണികൃഷ്ണൻ, പട്ടികവർഗ്ഗ ഉപദേശകസമിതി അംഗങ്ങളായ സീതാ ബാലൻ, ടി മണി, ട്രൈബൽ  എക്സ്റ്റൻഷൻ ഓഫീസർ കെ ടി സുഹ്‌റ, നിർമിതി എക്‌സിക്യൂട്ടീവ് സെക്രട്ടറി ഒ കെ സജിത്ത്  എന്നിവർ പങ്കെടുത്തു.
    മേപ്പാടി പഞ്ചായത്തിലെ വെള്ളപ്പൻകണ്ടിയിൽ മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്തവർക്കുള്ള  ഭവന നിർമാണ പദ്ധതിയും സി കെ ശശീന്ദ്രൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ഭൂമിയും വീടും ഇല്ലാതെ പ്രയാസം അനുഭവിക്കുന്ന  109 ആദിവാസികുടുംബങ്ങൾക്കാണ്‌ ഇവിടെ വീട്‌ നിർമിക്കുന്നത്‌. ഒരു ഏക്കർ വീതം നൽകിയ ഭൂമിയിലാണ്‌  ഭവന നിർമാണം. 
ചടങ്ങിൽ മേപ്പാടി  പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഹദ്, സ്റ്റാൻഡിങ്‌ കമ്മിറ്റിയംഗം സീനത്ത്, ഐടിഡിപി ഓഫീസർ കെ സി ചെറിയാൻ,  കൽപ്പറ്റ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ ജംഷീദ് ചെമ്പൻതൊടിക, ഊര് മൂപ്പൻ കുറുക്കൻ എന്നിവർ സംസാരിച്ചു. 
   തൃക്കൈപ്പറ്റയിൽ നിക്ഷിപ്തവനഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്ത പ്രദേശത്തും ഭവന നിർമാണം നടത്താൻ ധാരണയായിട്ടുണ്ട്‌‌. 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top