26 May Tuesday

രോഗികൾക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ

വെബ് ഡെസ്‌ക്‌Updated: Monday Apr 6, 2020
കൽപ്പറ്റ
ലോക്ഡൗണിൽ രോഗികൾക്ക്‌ അത്യാവശ്യമരുന്നുകൾ എത്തിച്ചുനൽകി  ഡിവൈഎഫ്‌ഐ. കോഴിക്കോട്‌ നിന്നും ലഭിക്കേണ്ട മരുന്നുകളാണ്  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആവശ്യക്കാരിലേക്ക്‌ എത്തിക്കുന്നത്‌. ലോക്ഡൗണിൽ പൊതുഗതാഗതമുൾപ്പെടെ നിലച്ച്‌ പ്രതിസന്ധിയിലായ രോഗികൾക്കാണ്‌ യുവതയുടെ സഹായം.  അഞ്ഞൂറോളം പേർക്ക് മരുന്ന് നൽകി. ബ്ലോക്ക് സെക്രട്ടറിമാരുടേതടക്കമുള്ള   പ്രവർത്തകരുടെ ഫോൺ നമ്പർ പ്രസിദ്ധപ്പെടുത്തിയാണ്‌ പ്രവർത്തനം. ഹെൽപ്പ്‌ലൈനിൽ വിളിക്കുന്നവരുമുണ്ട്‌. കോഴിക്കോട്‌നിന്നും മരുന്ന്‌ കൊണ്ടുവന്ന്‌  പ്രദേശികപ്രവർത്തകർ മുഖാന്തരം വീടുകളിൽ എത്തിക്കുകയാണ്‌. സന്നദ്ധസേവനം തുടരും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top