25 January Saturday
- 10ന്‌ ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ മാർച്ച്‌

തൊഴിലുറപ്പ്‌ ജാഥക്ക്‌ ഇന്ന്‌ സമാപനം

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019
 
കൽപ്പറ്റ
തൊഴിലുറപ്പ്‌ തൊഴിലാളികളുടെ ടെലിഫോൺ എക്‌സ്‌ചേഞ്ച്‌ മാർച്ചിന്റെ പ്രചാരണാർഥം എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ നടത്തുന്ന വാഹന പ്രചാരണ ജാഥ പര്യടനം തുടരുന്നു. 10ന്‌ കൽപ്പറ്റ ടെലിഫോൺ എക്‌സ്‌ചേഞ്ചിലേക്കാണ്‌ മാർച്ച്‌. തൊഴിലുറപ്പ്‌ പദ്ധതി അട്ടിമറിക്കാനുള്ള നീക്കത്തിൽനിന്നും  കേന്ദ്രസർക്കാർ പിന്മാറുക, ദിവസവേതനം 600 രൂപയാക്കുക, ജോലി സമയം ഒമ്പത്‌ മുതൽ നാലുവരെയാക്കുക,  തൊഴിലാളികൾക്ക്‌ ക്ഷേമപദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌  മാർച്ച്‌. യൂണിയൻ ജില്ലാ സെക്രട്ടറി എ എൻ പ്രഭാകരൻ ക്യാപ്‌റ്റനായ ജാഥ ചൊവ്വാഴ്‌ച്ച  വടുവൻചാലിൽ സിപിഐ എം ജില്ലാ  സെക്രട്ടറി പി ഗഗാറിനാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌.  ബുധനാഴ്‌ച മേപ്പാടി, കൽപ്പറ്റ, മുട്ടിൽ, മീനങ്ങാടി, അമ്പലവയൽ, ബത്തേരി,  കോളിയാടി, മൂലങ്കാവ്‌, പുൽപ്പള്ളി, മുള്ളൻകൊല്ലി,  കേണിച്ചിറ എന്നിവിടങ്ങളിൽ ജാഥക്ക്‌ സ്വീകരണം നൽകി.  നിരവധി തൊഴിലാളികൾ ഓരോ കേന്ദ്രങ്ങളിലും സ്വീകരിക്കാനെത്തി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്‌റ്റനെ കൂടാതെ വൈസ്‌ ക്യാപ്‌റ്റൻ എൽസി ജോർജ്‌, ജാഥാ മാനേജർ എ വി ജയൻ,  പ്രതിഭാ ശശി, ടി ജി ബീന, കെ കെ പൗലോസ്‌, പി എം സന്തോഷ്‌, ടി ഭരതൻ  എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ച രാവിലെ ഒമ്പതിന്‌ വൈത്തിരിയിൽ തുടങ്ങുന്ന ജാഥ വൈകിട്ട്‌ ആറിന്‌ തലപ്പുഴയിൽ സമാപിക്കും.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top