27 January Monday

അട്ടിമറി ശ്രമങ്ങൾ ചെറുക്കും: എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

 വയനാട്‌ മെഡിക്കൽ കോളേജ്‌ 

കൽപ്പറ്റ
വയനാട്‌ മെഡിക്കൽ കോളേജ്‌  അട്ടിമറിക്കാൻ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ഒന്നിച്ചണിനിരക്കണമെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  യുഡിഎഫ്‌ ഭരണത്തിൽ മെഡിക്കൽ കോളേജ്‌ നിർമാണം നടത്താൻ കഴിയാത്തതിന്റെ ജാള്യതയാണ്‌ നുണപ്രചാരണങ്ങൾ നടത്താൻ  പ്രേരിപ്പിക്കുന്നത്‌.
മൂന്ന്‌ വർഷവും മൂന്ന്‌ മാസവും എടുത്താണ്‌ യുഡിഎഫ്‌ ഭൂമി കണ്ടെത്തിയത്‌. എന്നിട്ടും എല്ലാപിന്തുണയും എൽഡിഎഫ്‌ നൽകി. റോഡ്‌ നിർമാണത്തിന്‌ ഭൂമി  പൊതുമരാമത്തിന്‌   കൈമാറിയില്ല. എൽഡിഎഫാണ്‌ ഈ നടപടി പൂർത്തിയാക്കിയത്‌.  മന്ത്രി കെ കെ ശൈലജ മൺപണി ഉദ്‌ഘാടനം ചെയ്‌ത്‌ പ്രവൃത്തി ആരംഭിച്ചു. 
03.2017ന്‌ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം  മടക്കിമലയിലെ ഭൂമിയിൽ കോളേജിനായുള്ള   പ്രൊജക്ട്‌ തയ്യാറാക്കി കിഫ്‌ബിക്ക്‌ നൽകാൻ  ഇൻകൽ ലിമിറ്റഡിനെ ചുമതലപ്പെടുത്തി.  2018 ആഗസ്‌ത്‌ 17ന്‌ തറക്കല്ലിടാനും  തീരുമാനിച്ചു.  കെട്ടിട നിർമാണത്തിന്‌   625.38  കോടിയുടെയും റോഡിന്റെയും പാലത്തിന്റെയും നിർമാണത്തിന്‌ 12.9 കോടിയുടെയും ഭരണാനുമതിയും ലഭ്യമാക്കി.  പ്രളയം തടസ്സമായി
10.2018ന്‌  ചേർന്ന ഡിഡിഎംഎ യോഗത്തിൽ സെസ്‌ നടത്തിയ പഠനത്തിൽ ഈ  മേഖല ‘മോഡറേറ്റ്‌ ഹസാർഡ്‌ സോൺ’ എന്ന്‌ രേഖപ്പെടുത്തിയിട്ടുളളതിനാൽ ജിയോളജിക്കൽ സർവെ ഓഫ്‌ ഇന്ത്യയുടെ വിദഗ്‌ധ പഠനം വേണമെന്ന്‌ തീരുമാനിച്ചു. ജിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയെ സ്ഥലം പരിശോധിക്കാൻ ചുമതലപ്പെടുത്തി.   ജിയോളജിസ്‌റ്റുകളായ രവിശങ്കർ ചൌബേ, രഞ്‌ജിത്‌കുമാർദാസ്‌ എന്നിവർ സമർപ്പിച്ച റിപ്പോർട്ടിൽ വിശദപഠനത്തിന്‌  ശേഷം നിർമാണം ആരംഭിച്ചാൽ മതിയെന്ന്‌ വ്യക്തമാക്കി. ഇതിന്‌  കാലതാമസം വരുമെന്നും അവർ അറിയിച്ചു.
ഇൻകെൽ നടത്തിയ പരിശോധനയിലും വിശദപഠനം അനിവാര്യമാണെന്നും പകരം ഭൂമി കണ്ടെത്തുകയാണ്‌ അഭികാമ്യമെന്നും നിർദേശിച്ചു.  ഈ റിപ്പോർട്ടുകളുടെ   അടിസ്ഥാനത്തിലാണ്‌ മെഡിക്കൽ കോളേജിന്‌  പുതിയ ഭൂമി  കണ്ടെത്താൻ തീരുമാനിച്ചത്‌. നടപടികളെല്ലാം പൂർത്തിയാക്കിയാണ്‌ വെള്ളാരംകുന്നിലെ ഭൂമി ഏറ്റെടുക്കുന്നത്‌.  2021 ജൂണിൽ  മെഡിക്കൽ കോളേജിൽ വിദ്യാർഥി പ്രവേശനം നടത്താനാവുമെന്നാണ്‌ പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ  സി കെ ശശീന്ദ്രൻ എംഎൽഎ, പി ഗഗാറിൻ, കെ വി  മോഹനൻ, പി കെ മൂർത്തി, വി പി വർക്കി, എൻ ഒ ദേവസി, സി കെ ശിവരാമൻ, പി കെ ബാബു, മുഹമ്മദ്‌ പഞ്ചാര എന്നിവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top