24 September Friday
സൗര പുരപ്പുറ സൗരോര്‍ജ പദ്ധതി

പഴശ്ശിരാജ കോളേജില്‍ സോളാര്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജം

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

പഴശ്ശിരാജാ കോളേജിൽ പ്രവർത്തന സജ്ജമായ സോളാർ പ്ലാന്റ്‌

 
കൽപ്പറ്റ
 സൗര പുരപ്പുറ സൗരോർജ പദ്ധതിയിൽ ഉൾപ്പെടുത്തി പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ സ്ഥാപിച്ച സോളാർ പ്ലാന്റ് പ്രവർത്തന സജ്ജം. തിങ്കളാഴ്‌ച പ്ലാന്റ്‌  ഉദ്‌ഘാടനംചെയ്യും. 75 കിലോവാട്ട് പീക്ക് പവർശേഷിയുള്ള ഓൺഗ്രിഡ് സോളാർ പ്ലാന്റാണ്  നിർമിച്ചത്‌.  കെഎസ്ഇബി  അനുവദിച്ച 40 ലക്ഷം രൂപ ചെലവിലാണ് നിർമാണം. 
  25 വർഷത്തേക്കുള്ള പരിപാലനം  കെഎസ്ഇബിയാണ്‌. പ്ലാന്റിൽനിന്ന് പ്രതിവർഷം ഒരു ലക്ഷത്തി എണ്ണായിരം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാം. കോഴിക്കോട് സൗര പ്രൊജക്ട്‌  മാനേജ്‌മെന്റ് നോർത്തേൺ ഡിവിഷനാണ് പദ്ധതിയുടെ നിർവഹണ ചുമതല. ടാറ്റാ പവർ സോളാർ കമ്പനിയാണ് പ്ലാന്റ് നിർമിച്ചത്‌. 
  ബത്തേരി താലൂക്കാശുപത്രിയിൽ ദിവസം 664 യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന 166 കിലോവാട്ടിന്റെ പദ്ധതി ഉടൻ തുടങ്ങും. കെഎസ്‌ഇബിയുമായി കരാറായി. 90 ലക്ഷം രൂപയുടെ പദ്ധതിയാണിത്‌.  ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ, മിക്ക ഗവ–-എയ്‌ഡഡ്‌ സ്‌കൂളുകൾ,  പൊലീസ്‌ സ്‌റ്റേഷനുകൾ എന്നിവയെല്ലാം പുരപ്പുറ സോളാർ പദ്ധതിക്കായി കെഎസ്‌ഇബിയുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്‌. ജില്ലയിൽ നാല്‌ മെഗാവാട്ട്‌ ഉൽപ്പാദനമാണ്‌ ലക്ഷ്യം. സർക്കാർ സ്ഥാപനങ്ങൾ പൂർത്തിയായാൽ അടുത്ത ഘട്ടമായി വീടുകളിൽ പുരപ്പുറ സോളാർ പദ്ധതി തുടങ്ങും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top