16 January Saturday

‘സ്‌കിൽ രജിസ്ട്രി’ സജ്ജമായി തൊഴിൽ സേവനങ്ങൾ വിരൽത്തുമ്പിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
കൽപ്പറ്റ
ദൈനംദിന ഗാർഹിക, വ്യാവസായിക ആവശ്യങ്ങൾക്ക് വിദഗ്ധ തൊഴിലാളികളുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ലഭ്യമാക്കാൻ സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷനായ ‘സ്‌കിൽ രജിസ്ട്രി’ പ്രവർത്തന സജ്ജമായി. പ്ലംബർ, ഇലക്ട്രീഷൻ, പെയിന്റർ, ഡ്രൈവർ തുടങ്ങിയ നിരവധി സേവന മേഖലകളിലായി വിദഗ്ധരുടെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും. സേവനം ആവശ്യമുള്ളവർ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് തൊഴിൽ വൈദഗ്ധ്യമുള്ളവർ സർവീസ് പ്രൊവൈഡറായും ഇവരുടെ സേവനം ആവശ്യമുള്ളവർ കസ്റ്റമറായും സ്‌കിൽ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ സൗജന്യമാണ്. ‘കസ്റ്റമർ’ തങ്ങളുടെ മൊബൈൽ നമ്പറും അടിസ്ഥാന വിവരങ്ങളും ഉപയോഗിച്ച് പേര് രജിസ്റ്റർ ചെയ്യണം. ‘സർവീസ് പ്രൊവൈഡർ’ തങ്ങളുടെ സേവന മേഖല, പ്രവർത്തി പരിചയം, സേവനം ലഭ്യമാക്കുന്ന സ്ഥലങ്ങൾ, സർവീസ് ചാർജ്, ഫോട്ടോ, തിരിച്ചറിയൽ രേഖ, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഒന്നിൽ കൂടുതൽ മേഖലകളിൽ പ്രവർത്തിപരിചയമുള്ളവർ ഓരോ മേഖലകളിലെയും തൊഴിൽ വൈദഗ്ധ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപ്‌ലോഡ്‌ ചെയ്ത് രജിസ്റ്റർ ചെയ്യണം.
തൊഴിലാളികളെ തേടുന്ന ഗാർഹിക ഉപഭോക്താക്കൾക്കും സ്‌കിൽ രജിസ്ട്രിയുടെ സേവനം ഉപയോഗപ്പെടുത്താം. സ്‌കിൽ രജിസ്ട്രിയെക്കുറിച്ച് കൂടുതലറിയാൻ 7306461894, 0471 2735949 എന്നീ ഫോൺ നമ്പറുകളിലോ skillreg.kase@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലോ  വ്യാവസായിക പരിശീലന വകുപ്പിനു കീഴിലുള്ള ഐടിഐകളിലോ ബന്ധപ്പെടണം. 
കോവിഡ് പശ്ചാത്തലത്തിൽ കേരളത്തിലേക്ക് തിരിച്ചുവന്ന പ്രവാസികൾക്കും തൊഴിൽ രഹിതർക്കും ഉപകാരമാവുമിത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top