23 September Wednesday

സിവിൽ സർവീസ്‌ പരീക്ഷ ജില്ലയുടെ അഭിമാനമായി ഉസൈദ‌ും മഞ്ജുവും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

 

ബത്തേരി/മാനന്തവാടി
സിവിൽ സർവീസ‌് പരീക്ഷയിൽ ജില്ലയുടെ അഭിമാനമായി ഹസൻ ഉസൈദും മഞ്ജു ചന്ദ്രനും. നായ്‌ക്കട്ടി തേർവയൽ സ്വദേശിയായ ഹസൻ ഉസൈദ്‌   542﹣-ാം റാങ്കും കാട്ടിക്കുളത്തെ മഞ്‌ജു ചന്ദ്രൻ 553–-ാം റാങ്കുമാണ്‌ നേടിയത്‌.  നായ‌്ക്കട്ടി എഎൽപി സ‌്കൂളിലെ പ്രധാനധ്യാപകനായ കെ പി ഹസന്റെയും മുത്തങ്ങ ഗവ. എൽപി സ‌്കൂൾ പ്രധാനധ്യാപിക സൈനബയുടെയും മകനായ ഉസൈ‌ദ‌ിന്റെ സ്‌കൂൾ വിദ്യാഭ്യാസം മുഴുവൻ പൊതുവിദ്യാലയങ്ങളിലായിരുന്നു.  നാലാം ക്ലാസ‌് വരെ നായ‌്ക്കട്ടി എഎൽപിയിലും ഏഴാം ക്ലാസ‌് വരെ മാതമംഗലം യുപിയിലുമായിരുന്നു പഠനം.  ഹൈസ്‌കൂൾ പഠനം  മൂലങ്കാവ‌് ജിഎച്ച്‌എസിലും   പ്ലസ‌് ടു  മീനങ്ങാടി ഗവ. ഹയർ സെക്കൻഡറിയിലും.  തിരുവനന്തപുരം സിഇടിയിൽ നിന്നും ബിടെക‌് നേടിയശേഷം സ്വകാര്യ സ്ഥാപനത്തിൽ  എൻജിനിയറായി. പിന്നീട‌് ജോലി രാജിവച്ച‌് സിവിൽ സർവീസ്‌ പരിശീലനം തുടങ്ങി.‌ നാല‌് വർഷം സ്വയം പഠിച്ചു.  നാലാം തവണ എഴുതിയ പരീക്ഷയിലാണ്‌ വിജയിച്ചത്‌.  മൂന്ന‌് തവണ ഇന്റർവ്യൂവരെ എത്തിയിരുന്നു.  മാതമംഗലം ഗവ. ഹൈസ‌്കൂൾ അധ്യാപകൻ മുഹമ്മദ‌് ഉനൈസ‌് സഹോദരനാണ്‌. 
നാലാമത്തെ പരിശ്രമത്തിലാണ്‌ മഞ്‌ജുവും വെന്നിക്കൊടി പാറിച്ചത്‌. ഹോം ഗാർഡായ കാട്ടിക്കുളം ഓലിയോട് അറക്കൽ രാമചന്ദ്രന്റെയും പത്മയുടേയും മകളാണ്. തിരുവനന്തപുരം നിയോ, എലൈറ്റ് എന്നിവിടങ്ങളിലായിരുന്നു പരിശീലനം.  ആദ്യരണ്ടുതവണ പരീക്ഷ വിജയിച്ചില്ല. മൂന്നാമത്‌  ഇന്റർവ്യൂവിൽ പരാജയപ്പെട്ടു. തുടർന്നും കഠിന പരിശ്രമം നടത്തിയാണ്‌ വിജയം കൈവരിച്ചത്‌. മാനന്തവാടി എൽഎഫ്‌യുപിയിലായിരുന്നു ഏഴുവരെയുള്ള പഠനം.  അമൃത വിദ്യാലയത്തിൽ ഹൈസ്‌കൂൾ പഠനം. ദ്വാരക സേക്രട്ട് ഹാർഡ് ഹയർ സെക്കൻഡറിയിലായിരുന്നു പ്ലസ്‌ ടു. പാലക്കാട് എൻഎസ്എസ് എൻജിനിയറിങ്‌ കോളേജിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ്‌ കമ്യൂണിക്കേഷനിൽ ബിരുദപഠനം  പൂർത്തിയാക്കി. പിന്നീടായിരുന്നു സിവിൽ സർവീസ്‌ പരിശീലനം. മനു ചന്ദ്രൻ സഹോദരനാണ്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top