23 September Wednesday

വൈറലായി അനീഷിന്റെ കുറിപ്പ്‌ ‘‘പിണറായി സാറിനും ടീച്ചറമ്മയ്‌ക്കും ഹൃദയത്തിൽ ചാലിച്ച നന്ദി’’

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020

 

മാനന്തവാടി
സർക്കാരിനോടും ആരോഗ്യ വകുപ്പിനോടും  തീർത്താൽ തീരാത്ത കടപ്പാടെന്നും
അനീഷും ലിനീഷും. പ്ലാസ്മ തെറാപ്പി ചികിത്സയിലൂടെയാണ് ഇരുവരും രോഗമുക്തരായത്. സർക്കാരിനും ആരോഗ്യ പ്രവർത്തകർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള അനീഷിന്റെ കുറിപ്പ്‌ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കുറിപ്പിൽനിന്ന്‌ 
‘‘കോവിഡ് രോഗബാധയെ തുടർന്ന്  
ആശുപത്രിയിലേക്ക് വരുമ്പോൾ. ഒരുപാട് ആശങ്കകളും ആകുലതകളും പരിഭവങ്ങളുമായിരുന്നു മനസ് നിറയേ. അച്ഛനും അമ്മയും കൊച്ചു കുട്ടികളുമടക്കം പത്തുപേരാണ്  ആംബുലൻസുകളിൽ ജില്ലാ ആശുപത്രിയിലേക്ക് വന്നത്. എല്ലാവരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അമ്മ നിലവിട്ടു പൊട്ടിക്കരഞ്ഞു. അച്ഛന്റെ കണ്ണിൽ എല്ലാ പ്രതീക്ഷകകളും അസ്തമിച്ചെന്ന ഭാവമായിരുന്നു.  "നമുക്ക് ഈ ഗതിവന്നല്ലോ" എന്ന നിരാശയിലാണ് എല്ലാരും ജില്ലാ ആശുപത്രിയിലെത്തിയത്. ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിന്റെയും കാര്യക്ഷമമായ  ഇടപെടലും കരുതലും ആശുപത്രി വാസം ഞങ്ങൾക്ക് പുതു ജീവൻ നൽകി. എല്ലാം വിഷമങ്ങളും മറന്ന് ഞങ്ങൾക്ക് പ്രതീക്ഷയേകിയത് ഇവിടുത്തെ ജീവനക്കാരാണ്. മരണം വരെയും മറക്കാനാകില്ല ഇവിടുത്തെ നല്ല അനുഭവങ്ങൾ. മുന്നിൽനിന്നും നയിക്കുന്ന ആരോഗ്യ മന്ത്രി ടീച്ചറമ്മയ്‌ക്കും നമ്മുടെ കാവലാൾ പിണറായി സാറിനും എന്റെയും എന്റെ കുടുംബത്തിന്റെ ഹൃദയത്തിൽ ചാലിച്ച നന്ദി’’ എന്ന്‌ പറഞ്ഞാണ്‌ കുറിപ്പ്‌ അവസാനിക്കുന്നത്‌.  ഞങ്ങൾ തീർച്ചയായും വരും മറ്റുള്ളവർക്ക് പ്ലാസ്മനൽകാൻ .
രോഗം ഭേദമായി ജില്ലാ ആശുപത്രിയിൽ നിന്നും തിരിച്ചു പോകുമ്പോൾ നൽകിയ യാത്രയയപ്പിലും ഇരുവരും വികാരനിർഭരരായി. ജില്ലാ കലക്ടർ പൂച്ചെണ്ടു നൽകി യാത്രയാക്കിയപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത തങ്ങളുടെ കടപ്പാട്  സദസിൽ അവർ പങ്ക് വെച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top