27 September Sunday

എസ്എഫ്ഐ അഡ്മിഷൻ ഹെൽപ്പ് ഡെസ്‌ക്‌ കോഴ്സുകളുടെ വിവരങ്ങൾ വിരൽത്തുമ്പിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020
കൽപ്പറ്റ
ജില്ലയിൽ വിവിധ സർവകലാശാലകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന മുഴുവൻ ഉന്നത വിദ്യാഭ്യാസ കോഴ്സുകളുടെയും വിവരങ്ങൾ ഉൾക്കൊള്ളിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഓൺലൈൻ ഹെൽപ്പ് ഡെസ്‌ക്‌ തുടങ്ങി. സി കെ ശശീന്ദ്രൻ എംഎൽഎ ഓൺലൈൻ  ഹെൽപ്പ് ഡെസ്‌കിന്റെ ഡയരക്ടറി പ്രകാശനം ചെയ്‌തു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ്,  പ്രസിഡന്റ്‌ അജ്നാസ് അഹമ്മദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ  അശ്വിൻ ഹാഷ്മി, സാന്ദ്രാ രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
കലിക്കറ്റ്, കണ്ണൂർ, വെറ്ററിനറി, കെടിയു, കാർഷിക സർവകലാശാലക്ക് കീഴിലുള്ള കോഴ്സുകളുടെ വിവരങ്ങൾ  ഡയരക്ടറിയിൽ ഉണ്ട്‌.  34 കോളേജുകളിലായി പ്രവർത്തിക്കുന്ന 225 കോഴ്സുകളും കോളേജുകളിൽ സംശയ നിവാരണത്തിനും അഡ്മിഷൻ സഹായത്തിനുമായി എസ്എഫ്‌ഐ പ്രവർത്തകരുടെ ഫോൺ നമ്പറുകളും ഡയറക്ടറിയിലുണ്ട്‌. അഡ്മിഷൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക്  ജില്ലാ കമ്മിറ്റിയുടെ വെബ്സൈറ്റായ www.studentcenter.co.in വഴി ഹെൽപ്പ് ഡെസ്‌കിന്റെ സഹായം ഉപയോഗപ്പെടുത്താം.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top