17 September Tuesday

പ്രളയാനന്തര പുനരധിവാസം: 4 വീടുകള്‍ക്ക്‌ തറക്കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

 

കൽപ്പറ്റ
ബംഗളൂരു പ്രൊജക്ട് വിഷൻ പ്രളയാനന്തര പുനരധിവാസ പദ്ധതിയിൽ  വിവിധ ഏജൻസികളുടെ സഹായത്തോടെ വയനാട്ടിൽ നിർമിക്കുന്ന 25 സ്ഥിരം വീടുകളിൽ നാലെണ്ണത്തിന്‌ ശിലയിട്ടു.  മുത്തൂറ്റ്  എം ജോർജ് ഫൗണ്ടേഷന്റെ സഹായത്തോടെ  വൈത്തിരി നാരങ്ങാക്കുന്ന് ചെറ്റേവളപ്പിൽ ആഗ്നസ്, നാരങ്ങാക്കുന്ന് കൈതാരത്ത് വത്സ ആന്റണി, കണിയാമ്പറ്റ മില്ലുമുക്ക്‌ സോമ്പിൽ സുലൈഖ, വെള്ളമുണ്ട തരുവണ ത്രേസ്യാമ്മ പോൾ എന്നിവർക്കായി  നിർമിക്കുന്ന വീടുകൾക്കാണ് തറക്കല്ലിട്ടത്. 
സുലൈഖയുടെ വീടിന്റെ ശിലാസ്ഥാപനം സി കെ ശശീന്ദ്രൻ എംഎൽഎ നിർവഹിച്ചു.  പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാർ, കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു. വത്സ, ആഗ്നസ്, ത്രേസ്യാമ്മ പോൾ എന്നിവരുടെ വീടുകളുടെ തറക്കല്ലിടൽ യഥാക്രമം വൈത്തിരി പഞ്ചായത്തംഗം ഷൈനി ഉദയകുമാർ, മുത്തൂറ്റ് കണ്ണൂർ റീജിയണൽ മാനേജർ ടി വി മാധവൻ, വെള്ളമുണ്ട പഞ്ചായത്തംഗം എ ജോണി എന്നിവർ നിർവഹിച്ചു. വൈത്തിരി ചാരിറ്റി  സെന്റ് ജോസഫ്‌സ് ഇടവക വികാരി ഫാ.ടോണി, മുത്തൂറ്റ് ഫൗണ്ടേഷൻ പ്രതിനിധികളായ രാകേഷ്, സിജോ ജോൺ, ശ്രീജിത്ത്, പ്രൊജക്ട് വിഷൻ നാഷണൽ കോ ഓർഡിനേറ്റർ സിബു ജോർജ് എന്നിവർ സംസാരിച്ചു. പ്രൊജക്ട് വിഷൻ ഇതിനകം നിർമാണം പൂർത്തിയാക്കിയ നാലു വീടുകളുടെ താക്കോൽ ദാനം അടുത്തിടെയാണ് നടത്തിയത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top