04 August Tuesday

നിരവിൽപുഴ റൂട്ടിൽ കൂടുതൽ കെഎസ്‌ആർടിസി അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

 

മാനന്തവാടി
-മാനന്തവാടിയിൽനിന്നും നിരവില്‍പ്പുഴ ഭാഗത്തേക്കുള്ള യാത്രാക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി കൂടുതൽ സര്‍വീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട്‌ വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറി ഭാരവാഹികള്‍ എടിഒക്ക്‌ നിവേദനം നല്‍കി.   മാനന്തവാടി–-- വെള്ളമുണ്ട–-- കുറ്റ്യാടി  വഴി ടൗണ്‍ ടു ടൗണ്‍ സര്‍വീസ് ആരംഭിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌.   പ്രസിഡന്റ് എം മുരളീധരന്‍, സെക്രട്ടറി എം  മണികണ്ഠന്‍, എം സുധാകരന്‍, എം മോഹനകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top