18 September Wednesday

ഐടി ക്ഷേമനിധി നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019
ബത്തേരി
ഐടി മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി എത്രയും വേഗം നടപ്പാക്കണമെന്ന്‌  അസോസിയേഷൻ ഓഫ്‌ ഐടി എംപ്ലോയീസ് (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഐടി തൊഴിലാളികളെ സർക്കാർ സംരക്ഷിക്കണം. സിഐടിയു ജില്ലാ സെക്രട്ടറി പി വി സഹദേവൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു . കെ റഫീഖ് അധ്യക്ഷനായി. എഐടിഇ  സംസ്ഥാന ജനറൽ സെക്രട്ടറി എ ഡി ജയൻ, വി വി ബേബി, പി ആർ ജയപ്രകാശ്, ഹിരേഷ്, ശ്യാം സുന്ദർ, ബിജോയി, അനീഷ് ബി നായർ,സജു ജനാർദനൻ എന്നിവർ സംസാരിച്ചു.  22 അംഗ ജില്ലാ കമ്മിറ്റി രൂപീകരിച്ചു.  ഭാരവാഹികളായി  കെ റഫീഖ് (പ്രസിഡന്റ്‌), സുരേഷ് ബാബു, സജു ജനാർദനൻ, മുംതാസ് (വൈസ് പ്രസിഡന്റുമാർ), അനീഷ് ബി നായർ (സെക്രട്ടറി), (ജോയിന്റ്‌ സെക്രട്ടറിമാർ),  സ്റ്റെല്ലാ പീറ്റർ (ട്രഷറർ)  എന്നിവരെ ‌തെരഞ്ഞെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top