ദ്വാരക
എടവക ദയ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസെെറ്റി നല്ലൂർനാട് അംബേദ്കർ ക്യാൻസർ സെന്ററിന് സമീപം നിർമിക്കുന്ന കെയർഹോമിന്റെ പ്രവൃത്തി ഉദ്‌ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു. സൊസെെറ്റി പ്രസിഡന്റ് കെ വി വിജോൾ അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ, പഞ്ചായത്ത് മെമ്പർമാരായ സുമിത്ര ബാബു, ഷർഫുന്നിസ, സൊസെെറ്റി ഡയറക്ടർമാരായ കെ ആർ ജയപ്രകാശ്, കെ മുരളീധരൻ, സി എച്ച് അബ്ദുറഹ്മാൻ, പ്രിയ വീരേന്ദ്രകുമാർ, പോക്കൂട്ടി, രാജൻ, കെ വി കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു. പി കാദർ സ്വാഗതവും മനു ജി കുഴിവേലി നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..