20 August Saturday
റിസോർട്ട്‌ അടച്ചുപൂട്ടി

മസിനഗുഡി അപകടം:
2 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 5, 2022
 
ഗൂഡല്ലൂർ
മസിനഗുഡി കല്ലട്ടി ചുരത്തിൽ വാൻ മറിഞ്ഞ്‌ യുവതി മരിച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. മരിച്ച യുവതിയും ഒപ്പമുണ്ടായിരുന്നവരും താമസിച്ച റിസോർട്ടിന്റെ ഉടമ വിനോദ്‌ കുമാർ (25), സഹായി ജോസഫ്‌ (26) എന്നിവരെയാണ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇവരുടെ റിസോർട്ട്‌ റവന്യു അധികൃതർ അടച്ചുപൂട്ടി സീൽചെയ്‌തു. രാത്രിയിൽ കല്ലട്ടി ചുരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്‌. ഇത്‌ ലംഘിച്ച്‌ സഞ്ചാരികളെ കൊണ്ടുവന്ന വാനാണ്‌ അപകടത്തിൽപ്പെട്ടത്‌.   ഊടുവഴികളിലൂടെയാണ്‌  സഞ്ചാരികളെ ചുരത്തിൽ എത്തിച്ചത്‌. ശനി രാത്രി ഒമ്പതിന്‌  പതിനഞ്ചാം വളവിൽ വാൻ കൊക്കയിൽ മറിഞ്ഞായിരുന്നു അപകടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top