04 August Tuesday

വനം ഓഫീസ്‌ കെട്ടിടങ്ങളുടെ ഉദ‌്ഘാടനം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

 

ബത്തേരി
നബാർഡ‌് ഫണ്ടിൽ ജില്ലയിൽ നിർമാണം പൂർത്തിയായ ആറ‌് ഫോറസ‌്റ്റ‌് സ‌്റ്റേഷൻ കോംപ്ലക‌്സുകളുടെ ഉദ‌്ഘാടനം ഞായറാഴ‌്ച നടക്കും. വയനാട‌് വന്യജീവി സങ്കേതത്തിലെ കുപ്പാടി, തോൽപ്പെട്ടി, തോട്ടാമൂല, മുത്തങ്ങ എന്നിവിടങ്ങളിലും സൗത്ത‌് വയനാട‌് ഫോറസ‌്റ്റ‌് ഡിവിഷനിലെ പുൽപ്പള്ളിയിലും ഇരുളത്തുമാണ‌് ഫോറസ‌്റ്റ‌് സ‌്റ്റേഷനുകൾക്ക‌് പുതിയ കെട്ടിടങ്ങൾ നിർമിച്ചത‌്. ഫോറസ‌്റ്റ‌് സ‌്റ്റേഷനുകൾക്കൊപ്പം സ‌്റ്റാഫിന‌് താമസിക്കാനുള്ള ഡോർമിറ്ററി, വെഹിക്കിൾ പാർക്കിങ‌് ഫ്ലാറ്റുഫോം, തൊണ്ടി സൂക്ഷിപ്പ‌് ഷെഡ‌് എന്നിവ അടങ്ങിയതാണ‌് കോംപ്ലക‌്സുകൾ. കോംപ്ലക‌്സുകൾക്ക‌് ഓരോന്നിനും 90 ലക്ഷം വീതമാണ‌് നിർമാണ ചെലവ‌്. ആകർഷകമായ പെയിന്റിങുകളുള്ള കെട്ടിടങ്ങളുടെ നിർമാണം ഏറ്റെടുത്ത‌് സമയബന്ധിതമായി പൂർത്തിയാക്കിയത‌് ഊരാളുങ്കൽ ലേബർ കോൺട്രാക‌്റ്റ‌് സൊസൈറ്റിയാണ‌്.രാവിലെ 10.30ന‌് വനം മന്ത്രി കെ രാജു തിരുവനന്തപുരത്ത‌് വീഡിയോ കോൺഫറൻസിലൂടെ ഉദ‌്ഘാടനം നിർവഹിക്കും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top