04 August Tuesday

യൂത്ത് കോൺഗ്രസിൽനിന്നും യൂത്ത് ലീഗിൽനിന്നും ഡിവൈഎഫ്ഐയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020
പിണങ്ങോട്
ലീഗിൽനിന്നും കോൺഗ്രസ്സിൽനിന്നും രാജിവച്ച്‌  വെങ്ങപ്പള്ളിയിൽ നിരവധി പേർ ഡിവൈഎഫ്‌ഐയ്‌ക്കൊപ്പം അണിചേർന്നു.   അഭിമന്യു രക്തസാക്ഷി ദിനത്തിൽ വെങ്ങപ്പള്ളി എച്ച്‌എസ് യൂണിറ്റിൽനിന്നാണ്‌ യുവാക്കൾ നേരിന്റെ പാത സ്വീകരിച്ചെത്തിയത്‌. കെ ആരിഫ്, ആസിഫ്, ഒ ശരീഫ്, ഒ കബീർ, റൈസൽ, പി മുജീബ്, മുത്തലിബ്, എൻ മുജീബ്, ഹർഷൽ, നിസ്ത്താർ എന്നിവരാണ്‌ ഡിവൈഎഫ്‌ഐയ്‌ക്കൊപ്പം ചേർന്നത്‌. 
ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വീകരിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി എം ശംസുദ്ധീൻ,  കൽപ്പറ്റ ബ്ലോക്ക് സെക്രട്ടറി സി ഷംസു പ്രസിഡന്റ്‌ അർജുൻ ഗോപാൽ എന്നിവർ സംസാരിച്ചു. 
വെങ്ങപ്പള്ളി മേഖലാ പ്രസിഡന്റ്‌  കെ എ അനുപ്രസാദ് അധ്യക്ഷനായി. മേഖലാ സെക്രട്ടറി പി ജംഷിദ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി ശരത്ത് നന്ദിയും പറഞ്ഞു.  

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top