മാനന്തവാടി
മാനന്തവാടി–കൈതക്കൽ റോഡ് നവീകരണത്തില്‍ അവശേഷിക്കുന്ന ഭാഗത്തെ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ മാനന്തവാടി താലൂക്ക് വികസനസമിതി യോഗം നിര്‍ദേശം നല്‍കി. താലൂക്ക് പരിധിയില്‍ ട്രാഫിക് അഡ്‌വൈസറി ബോർഡ് തീരുമാനങ്ങൾ നടപ്പാക്കും. കെ ഫോണ്‍ പദ്ധതിയുടെ നിയോജക മണ്ഡലംതല ഉദ്ഘാടനം വിജയിപ്പിക്കും. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ശുചീകരണ പ്രവൃത്തികൾ നടത്തും.
റോഡരികിലുള്ള അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റാനും യോഗത്തിൽ തീരുമാനമായി. ഒ ആർ കേളു എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ ജേക്കബ് സെബാസ്റ്റ്യൻ, തഹസിൽദാർ എം ജെ അഗസ്റ്റിൻ, ജില്ലാ പഞ്ചായത്തംഗം കെ വിജയൻ, വെള്ളമുണ്ട പഞ്ചായത്തംഗം പി എ അസീസ്, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..