04 February Saturday
കെഎസ്‌ടിഎ ജില്ലാ സമ്മേളനം സമാപിച്ചു

ഉച്ചഭക്ഷണ പദ്ധതി: വിഹിതം വർധിപ്പിക്കണം

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
കാട്ടിക്കുളം
കേരളത്തിലെ സ്‌കൂൾ കുട്ടികളുടെ  ഉച്ചഭക്ഷണ പദ്ധതിയ്ക്ക് നൽകിവരുന്ന വിഹിതം വർധിപ്പിക്കണമെന്ന് കെഎസ്‌ടിഎ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന ജില്ലയിലെ കുടുംബങ്ങളിലേയും ഗോത്ര വിഭാഗങ്ങളിലെയും കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കാൻ ഈ പദ്ധതി സഹായിച്ചിട്ടുണ്ട്. എന്നാൽ നിത്യോപയോഗ സാധനങ്ങളുടെയും പാചകവാതകത്തിന്റെയും വില ഗണ്യമായി വർധിക്കുന്നതിനാൽ ഉച്ചഭക്ഷണ പദ്ധതി ഫലപ്രദമായി നടപ്പാക്കാൻ വിദ്യാലയങ്ങൾക്ക് ബുദ്ധിമുട്ടുണ്ട്‌. ഇതിന്‌ പരിഹാരമായി പദ്ധതിയ്ക്ക് നൽകിവരുന്ന വിഹിതം വർധിപ്പിക്കണം. പനമരം കേന്ദ്രമാക്കി വിദ്യാഭ്യാസ ഉപജില്ല രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ദുർബലപ്പെടുത്താനുള്ള നീക്കം പ്രതിരോധിക്കുക, പിഎഫ്‌ആർഡിഎ നിയമം പിൻവലിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം പാസാക്കി.  പ്രവർത്തന റിപ്പോർട്ടിനും സംഘടനാ റിപ്പോർട്ടിനുമുള്ള മറുപടിക്ക്‌ ശേഷം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത്‌ സമ്മേളനം സമാപിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ കെ ബി സിമിൽ നന്ദി പറഞ്ഞു. 
പി എ മുഹമ്മദ്‌ നഗറിൽ നടന്ന ട്രേഡ്‌ യൂണിയൻ  സമ്മേളനം സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ  ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌ടിഎ ജില്ലാ ‌ പ്രസിഡന്റ്‌ എ ഇ സതീഷ്‌ ബാബു അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ, കെഎസ്‌ടിഎ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ സി സി വിനോദ്‌കുമാർ, കെജിഒഎ ജില്ലാ സെക്രട്ടറി എ ടി ഷൺമുഖൻ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ്‌ അജയകുമാർ, ജില്ലാ സെക്രട്ടറി എ കെ രാജേഷ്‌ എന്നിവർ സംസാരിച്ചു. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി വിൽസൺ തോമസ്‌ സ്വാഗതവും  ടി രാജൻ നന്ദിയും പറഞ്ഞു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top