07 February Tuesday

ബാലസഭ ഫുട്ബോൾ ടൂർണമെന്റ്‌;
മീനങ്ങാടി ചാമ്പ്യന്മാർ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
മീനങ്ങാടി 
ജില്ലയിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ബാലസഭ കുട്ടികൾക്കായി നടത്തിയ ജില്ലാതല ഫുട്ബോൾ ടൂർണമെന്റിൽ മീനങ്ങാടി സിഡിഎസ് ചാമ്പ്യന്മാരായി. മീനങ്ങാടി  പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ മുട്ടിൽ സിഡിഎസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. പനമരം കരിമ്പുമ്മൽ സ്റ്റേഡിയത്തിലും മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തിലുമായി നടത്തിയ ഫുട്ബോൾ ടൂർണമെന്റിൽ 25 ബാലസഭകൾ മത്സരിച്ചു.  
മീനങ്ങാടി ടീമിലെ വി വി കൗഷിക് എട്ട് ഗോളുകൾ നേടി  ടോപ് സ്കോററായി. മികച്ച താരമായി മുട്ടിൽ ടീമിലെ ജോയൽ എം ഷാജി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്റ്റോപ്പർ ബാക്കായി അഭിൻ ദിലീപിനെയും ഗോൾ കീപ്പറായി മുട്ടിലിലെ വി എൽ ഷിധിനിനെയും തെരഞ്ഞെടുത്തു. ടൂർണമെന്റിന്റെ ഭാഗമായി ‘കായികമാകട്ടെ ലഹരി’ എന്ന മുദ്രാവാക്യമുയർത്തി  പെൺകുട്ടികളുടെ പ്രദർശന ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top