09 February Thursday

ജില്ലയിൽ ഒന്നേകാൽ ലക്ഷം പേർ ഡിവൈഎഫ്ഐ അംഗങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Dec 4, 2022
കൽപ്പറ്റ 
ജില്ലയിൽ ഡിവൈഎഫ്ഐ മെമ്പർഷിപ്പ് പ്രവർത്തനം പൂർത്തിയായി. ഒന്നേകാൽ ലക്ഷത്തോളം പേർ അംഗങ്ങളായി. ‘മതനിരപേക്ഷ ഇന്ത്യ, സർഗാത്മക യൗവനം- ഡിവൈഎഫ്ഐ അംഗമാവുക' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു ഈ വർഷത്തെ ക്യാമ്പയിൻ. അംഗത്വപട്ടിക ജില്ലാ സെക്രട്ടറി കെ റഫീഖ് കേന്ദ്ര കമ്മിറ്റിയംഗം എം വിജിൻ എംഎൽഎക്ക് കൈമാറി. ജില്ലാ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, കെ എസ് ഹരിശങ്കർ എന്നിവർ പങ്കെടുത്തു. അംഗങ്ങളായവരെയും മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഡിവൈഎഫ്ഐ പ്രവർത്തകരെയും ജില്ലാ കമ്മിറ്റി അഭിവാദ്യംചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top