30 September Wednesday

കുപ്പത്തോട് മാധവൻ നായർ അനുസ്‌മരണം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019

 

പുൽപ്പള്ളി
കുപ്പത്തോട് മാധവൻ നായർ അനുസ്‌മരണവും പുരസ്‌കാര സമർപ്പണവും വെള്ളിയാഴ്‌ച നടക്കും. ചെറുവയൽ രാമനാണ്‌ പുരസ്‌കാരം. 
വെള്ളിയാഴ്ച രാവിലെ 9 30ന് ടൗണിൽ ഉള്ള കുപ്പത്തോട്  മാധവൻ നായർ പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും. 10ന്‌ വിജയ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ അനുസ്മരണ സമ്മേളനം നടത്തും. സമ്മേളനം ആറളം ഡിഎഫ്ഒ ഷെജിന കരീം ഉദ്ഘാടനം ചെയ്യും. പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌  ബിന്ദു പ്രകാശ് അധ്യക്ഷയാകും.  പ്രശസ്ത എഴുത്തുകാരൻ കൽപ്പറ്റ നാരായണൻ മുഖ്യപ്രഭാഷണവും പുരസ്കാര സമർപ്പണവും നടത്തും. സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക പ്രതിനിധികൾ സംസാരിക്കും. വാർത്താസമ്മേളനത്തിൽ എം ഗംഗാധരൻ,   ബാബു നമ്പുടാകം,  എം ബി സുധീന്ദ്രകുമാർ, ടി സന്തോഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top